ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻപ്രസിഡന്റ് ജോസഫ് നെല്ലുവേലിൽ അന്തരിച്ചു.ഏറെ നാളുകളായി വിശ്രമ ജീവിതം നയിക്കുകയായിരുന്ന ജോസഫ് സർ 1975-76 വർഷത്തിൽ അസ്സോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു .
മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ജോസഫ് സർ ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .
അദ്ദേഹം പ്രസിഡന്റ് ആയിരുന്ന കാലയളവിലാണ് ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദ്യമായി കായിക മത്സരങ്ങൾ ആരംഭിച്ചത് .വായനയെ പ്രണയിച്ചിരുന്ന ജോസഫ് സർ ,തന്നെ കാണുവാൻ എത്തുന്ന എല്ലാവർക്കും പുസ്തകങ്ങൾ സമ്മാനിച്ചിരുന്നു .
ചിക്കാഗോയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ച ജോസഫ് സർ തന്റെ രചനകളിൽ ഏറെയും ഇംഗ്ലീഷിലാണ് നിർവ്വഹിച്ചത് .അദ്ദേഹത്തിന്റെ എല്ലാ സേവനങ്ങൾക്കും ചിക്കാഗോ മലയാളി അസോസിയേഷൻ ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു .
ശ്രീ ജോസഫ് സാറിന്റെ നിര്യാണത്തിൽ അസോസിയേഷൻ അംഗങ്ങളുടെ അഗാധമായ ദുഖവും അനുശോചനവും അറിയിക്കുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി ,വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ ,സെക്രട്ടറി ആൽവിൻ ഷിക്കോർ , ട്രെഷറർ മനോജ് അച്ചേട്ട് , ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്,ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ് ,പി ആർ ഓ ബിജു മുണ്ടക്കൽ എന്നിവർ അറിയിച്ചു .
ജോസഫ് നെല്ലുവേലിൽ

