PRAVASI

കേരള യൂണിവേഴ്സിറ്റിയിലേക്ക് വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക്

Blog Image

കഴിഞ്ഞ 4 വർഷത്തിനിടെ കേരള യൂണിവേഴ്സിറ്റിയിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ അപേക്ഷയിൽ 138% വർധന. 2021-22 ൽ 1,100 വിദേശ വിദ്യാർത്ഥികളാണ് കേരള യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷ നൽകിയിരുന്നത്. 2025-26 ആയപ്പോഴേക്കും 81 രാജ്യങ്ങൾ നിന്നായി 2,620 വിദ്യാർത്ഥികൾ കേരള യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷകൾ നൽകി.

കഴിഞ്ഞ നാല് വർഷമായി യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബിരുദ പ്രോഗ്രാമുകൾക്ക് 1,265 ഉം ബിരുദാനന്തര കോഴ്സുകൾക്ക് 1,020 ഉം പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് 335 ഉം അപേക്ഷകളുമാണ് ഇതു വരെ ലഭിച്ചിട്ടുള്ളത്. പ്രോസസ്സ് ചെയ്ത അപേക്ഷകൾ അന്തിമ തിരഞ്ഞെടുപ്പിനായി വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ പോർട്ടലിൽ സമർപ്പിച്ചിരിക്കുകയാണ്.

ഇറാൻ, ഇറാഖ്, ഒമാൻ, സൗദി അറേബ്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, റഷ്യ, ഫ്രാൻസ്, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അപേക്ഷകരിൽ കൂടുതലും.

കൊമേഴ്‌സ്, മാനേജ്‌മെന്റ് കോഴ്സുകളാണ് കൂടുതൽ വിദ്യാർത്ഥികളും തിരഞ്ഞെടുത്തിരിക്കുന്നത്. കമ്പ്യൂട്ടർ സയൻസ്, ബയോടെക്‌നോളജി, രസതന്ത്രം, പരിസ്ഥിതി ശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, സ്റ്റാറ്റിസ്‌റ്റിക്സ് തുടങ്ങിയ ശാസ്ത്ര വിഷയങ്ങൾ പഠിക്കാനയും വിദേശ വിദ്യാർഥികൾ കേരളത്തിലേക്ക് എത്തുന്നുണ്ട്.

നിലവിൽ, കൊളംബിയ, പെറു, യുകെ, യുഎസ്എ എന്നിവിയുൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ള 205 അന്താരാഷ്ട്ര വിദ്യാർത്ഥിൾ കേരളാ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്. കേരളത്തിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദേശ വിദ്യാർഥികൾ കേരളിത്തത്തിലേക്കെത്തുന്നു എന്ന വാർത്ത കേരള വിദ്യാഭ്യാസ മേഖലക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.