PRAVASI

ഫുഡ് ഫെസ്റ്റിവല്‍ ന്യൂജേഴ്സിയില്‍

Blog Image

ന്യൂജേഴ്സി: അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ കീഴില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഫുഡ് ഫെസ്റ്റിവല്‍ (MAE-Malankara Archdiocese Extravaganza)  ഈ വര്‍ഷം മെയ്മാസം 16-ാം തീയതി ഭദ്രാസന ആസ്ഥാനത്തു വെച്ച് (236 Old Tappan Rd, Old Tappan NJ) നടത്താനുള്ള വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നു. ഈ ഫെസ്റ്റിവലിന്‍റെ കിക്കോഫ് 2026 ജനുവരി മാസം 10-ാം തീയതി ഭദ്രാസന ആസ്ഥാനത്ത് വെച്ച് ഭദ്രാസനാധിപനും പാത്രിയര്‍ക്കല്‍ വികാരിയുമായി യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടക്കാട്ട്, ഭദ്രാസന ട്രഷറര്‍ സിമി ജോസഫ്, ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ്, ജോയിന്‍റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഭദ്രാസനത്തിന്‍റെ കീഴിലുള്ള പ്രധാനമായും നോര്‍ത്ത് ഈസ്റ്റ് റീജിയണിലുള്ള ദേവാലയങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ഫുഡ് ഫെസ്റ്റിവലില്‍ അനേകം അമേരിക്കന്‍ ദേശവാസികളും സ്റ്റേറ്റ്/കൗണ്ടി പ്രതിനിധികളും പങ്കെടുക്കുന്നതാണ്.
സ്വാദിഷ്ടമായ വിവിധതരം കേരള, നോര്‍ത്ത് ഇന്ത്യന്‍, അമേരിക്കന്‍ ഫുഡുകളും ഉണ്ടായിരിക്കുന്നതാണ്. ആര്‍ട്ട് എക്സിബിഷന്‍, യോഗ ആന്‍ഡ് ഹെല്‍ത്ത് കെയര്‍, ഫെയിസ് പെയിന്‍റിംഗ്, ഇന്ത്യന്‍ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വില്പന, വിവിധയിനം ചെടികളുടെ പ്രദര്‍ശനവും വില്പനയും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ എന്നിവയും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.
ഇതില്‍നിന്നും കിട്ടുന്ന വരുമാനം ഭദ്രാസനത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതാണ്. ആയതിനാല്‍ നിങ്ങള്‍ ഏവരുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
ഈ ഫുഡ്ഫെസ്റ്റിവല്‍ വമ്പിച്ച വിജയമാക്കിത്തീര്‍ക്കുവാന്‍ ഫുഡ് കമ്മിറ്റി അംഗങ്ങള്‍, യൂത്ത് അസോസിയേഷന്‍ ഭാരവാഹികള്‍, സെന്‍റ് പോള്‍സ് മെന്‍സ് ഫെലോഷിപ് അംഗങ്ങള്‍, മര്‍ത്തമറിയം സമാജത്തിന്‍റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്നു. 
ഫുഡ് ഫെസ്റ്റിവലിന്‍റെ ഈ വര്‍ഷത്തെ ടൈറ്റില്‍ സ്പോണ്‍സര്‍ സ്പെക്ട്രം ഓട്ടാസ് ആണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫുഡ് കമ്മിറ്റി അംഗങ്ങളായ റോയി മാത്യു (845-649-9732), സാബു സ്കറിയ (267-980-7923), ജോയി ഇട്ടന്‍ (914-564-1702, റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ് (516-639-9791), ബോബി കുര്യാക്കോസ് (845-596-0424) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.