ഫ്ളോറിഡ: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമായുടെ ഏറ്റവും വലിയ റീജിയനായ സണ്‍ഷൈന്‍ റീജിയന്‍ ഇദംപ്രദമമായി ടാമ്പയില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജൂലൈ 26-ന് ശനിയാഴ്ച വെസ്ലി ചാപ്പലില്‍ വെച്ച് നടത്തപ്പെടുന്നു.
സണ്‍ഷൈന്‍ റീജിയന്‍റെ സ്പോര്‍ട്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്. സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍ സിജോ, വൈസ് ചെയര്‍ ഗിരീഷ്, കമ്മിറ്റി മെംബേഴ്സായ ലക്ഷ്മി രാജേശ്വരി, എഡ്വേര്‍ഡ്, ജോളി പീറ്റര്‍, ജിതേഷ് എന്നിവര്‍ക്ക് ആര്‍വിപി ജോമോന്‍ ആന്‍റണിയും മറ്റു ഭാരവാഹികളും അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. സ്പോര്‍ട്സ് കമ്മിറ്റിയുടെ ഈ സംരംഭം അങ്ങേയറ്റം അഭിമാനകരമാണെന്ന് ജോമോന്‍ ആന്‍റണി പ്രസ്താവിച്ചു.
ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ടോളം ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തില്‍, കാണികളുടെ ആവേശം വാനോളമുയര്‍ത്തുന്ന ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
കാഷ് പ്രൈസ് ഉള്‍പ്പെടെ നിരവധി ആകര്‍ഷണീയമായ പാരിതോഷികങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. ഫ്ളോറിഡായിലെ എല്ലാ ക്രിക്കറ്റ് പ്രേമികളും ഈ ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത് ഇതൊരു വന്‍ വിജയമാക്കണമെന്ന് സണ്‍ഷൈന്‍ റീജിയന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.


JOMON ANTONY

