ഫ്ളോറിഡ: ഫോമാ സണ്‍ഷൈന്‍ റീജിയന്‍റെ ആഭിമുഖ്യത്തില്‍ ജൂലൈ 26-ന് ശനിയാഴ്ച വെസ്ലി ചാപ്പലില്‍ വെച്ച് നടത്തപ്പെട്ട ക്രിക്കറ്റ് മത്സരം ടീമുകളുടെ പങ്കാളിത്തം കൊണ്ടും കാണികളുടെ ആവേശഭരിതമായ സാന്നിദ്ധ്യം കൊണ്ടും വന്‍ വിജയമായി.
ഫ്ളോറിഡായുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരത്തിനെത്തിയ ഏഴു ടീമുകള്‍ മാറ്റുരച്ച ഈ മത്സരത്തില്‍ ടാമ്പാ ടസ്ക്കേഴ്സ് പ്രഥമസ്ഥാനം കരസ്ഥമാക്കിയപ്പോള്‍ മയാമി ടസ്ക്കേഴ്സ് റണ്ണര്‍ അപ്പ് സ്ഥാനത്തെത്തി.
ചീഫ് ഗസ്റ്റായി എത്തിയ ഫാ. ജോര്‍ജ് വര്‍ക്കി വിജയികള്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു. റിച്ചാര്‍ഡ് ജോസഫ് ബെസ്റ്റ് ബാറ്റ്സ്മാനായും ടിജോ ആന്‍റണി ബെസ്റ്റ് ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത ടീമുകള്‍: ജാക്സണ്‍ വില്ല-ജാക്സ് ടസ്ക്കേഴ്സ്, ഒര്‍ലാന്‍ഡോ ടസ്ക്കേഴ്സ്, മയാമി ടസ്ക്കേഴ്സ്, മയാമി കേരള സമാജം, ടാമ്പ ടസ്ക്കേഴ്സ്, ടാമ്പാ എസ്ഡബ്ല്യുഎടി, ടാമ്പ സെ. ജോസഫ്സ് വാര്യേഴ്സ്.
സണ്‍ഷൈന്‍ റീജിയണല്‍ വൈസ് പ്രസിഡണ്ട് ജോമോന്‍ ആന്‍റണി മത്സരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നെവിന്‍ ജോസ് ഒര്‍ലാന്‍ഡോ ടസ്ക്കേഴ്സിനെയും മയാമി ടസ്ക്കേഴ്സിനെയും ഓപ്പണിംഗ് ടോസിനു ക്ഷണിച്ചുകൊണ്ട് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു.
സണ്‍ഷൈന്‍ റീജിയണിലെ എല്ലാ അസോസിയേഷനുകളിലെയും ഭാരവാഹികളും പ്രതിനിധികളും മത്സരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ആര്‍വിപി ജോമോന്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സ്പോര്‍ട്സ് കമ്മിറ്റി കുറ്റമറ്റ രീതിയിലാണ് ഈ ക്രിക്കറ്റ് മത്സരം ആസൂത്രണം ചെയ്തത്.
സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ സിജോ പരടയില്‍, വൈസ് ചെയര്‍ ഗിരീഷ് ഗോപാലകൃഷ്ണന്‍, കമ്മിറ്റി മെംബേഴ്സ് ലക്ഷ്മി രാജേശ്വരി, എഡ്വേര്‍ഡ് വറുഗീസ്, ജോളി പീറ്റര്‍, ജീതിഷ് പള്ളിക്കര എന്നിവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടാണ് ടൂര്‍ണമെന്‍റ് ഒരു വന്‍ വിജയമായതെന്ന് സണ്‍ഷൈന്‍ റീജിയന്‍ ഭാരവാഹികള്‍ പ്രസ്താവിച്ചു.
ഫോമാ നാഷണല്‍ കമ്മിറ്റി മെംബേഴ്സ് സുനിതാ മേനോന്‍, ടിറ്റോ ജോണ്‍, സാജന്‍ മാത്യു എന്നിവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഈ ക്രിക്കറ്റ് മത്സരത്തെ ഒരു ചരിത്രസംഭവമാക്കി.
ടൂര്‍ണമെന്‍റിനെ സാമ്പത്തികമായി സഹായിച്ച സ്പോണ്‍സേഴ്സ്, പങ്കെടുത്ത ടീമുകള്‍, ഫ്ളോറിഡായുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ക്രിക്കറ്റ് പ്രേമികള്‍ തുടങ്ങിയവര്‍ക്കെല്ലാം ജോമോന്‍ ആന്‍റണി നന്ദി അറിയിച്ചു.
സണ്‍ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് ജോമോന്‍ ആന്‍റണിയുടെ പ്രവര്‍ത്തന മികവിനുള്ള മറ്റൊരു അംഗീകാരം കൂടിയായി ഈ ക്രിക്കറ്റ്മത്സരം.
.jpg)



