PRAVASI

ജോര്‍ജ് മണ്ണിക്കരോട്ടിന് ഫോമായുടെ ആദരാജ്ഞലികള്‍: ബേബി മണക്കുന്നേല്‍

Blog Image

ഹൂസ്റ്റണ്‍: പ്രശസ്ത നോവലിസ്റ്റും, ഉപന്യാസകാരനും, സാമൂഹിക സാംസ്‌കാരിക നോതാവും അമേരിക്കയിലെ ആദ്യ മലയാള നോവലായ 'ജീവിതത്തിന്റെ കണ്ണീര്‍' എന്ന കൃതിയുടെ കര്‍ത്താവുമായ ജോര്‍ജ്ജ്  മണ്ണിിക്കരോട്ടിന്റെ വിയോഗത്തില്‍ ഫോമായുടേയും എന്റെ വ്യക്തിപരമായ പേരിലുമുള്ള അഗാഥ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

അമേരിക്കന്‍ മലയാള സാഹിത്യത്തെ അടയാളപ്പെടുത്തിയ 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' എന്ന കൃതിയിലൂടെയും, 'അമേരിക്ക' എന്ന ചരിത്ര നോവലിലൂടെയും പ്രവാസി മലയാളി സമൂഹത്തിന്റെ കാല്‍നൂറ്റാണ്ടിലധികം നീണ്ട ജീവിതത്തെ അവിസ്മരണീയമാക്കിയ പ്രതിഭയായിരുന്നു അദ്ദേഹം. നോര്‍ത്ത് ഇന്ത്യയിലെ ജീവിതകാലത്ത് എഴുതപ്പെടുകയും അമേരിക്കയില്‍ വെച്ച് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ കൃതികള്‍ പ്രവാസി സാഹിത്യത്തിന് ശക്തമായ അടിത്തറയാണ് പാകിയത്. ഫോമായുടെ അഭ്യുദയകാംക്ഷിയായ അദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്.

എഴുത്തുകാരന്‍ എന്നതിലുപരി മികച്ചൊരു സംഘാടകനും സാംസ്‌കാരിക നായകനുമായിരുന്നു ജോര്‍ജ് മണ്ണിക്കരോട്ട്. മികച്ച സംഘാടകനായും എഴുത്തുകാരനായും പത്രാധിപരായും സമുദായ പ്രവര്‍ത്തകനുമായൊക്കെ ഒട്ടനവധി മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്.

അദ്ദേഹത്തിന്റെ വിയോഗം അമേരിക്കന്‍ മലയാളി സമൂഹത്തിനും നമ്മുടെ സാഹിത്യ ലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്. ജോര്‍ജ്ജ്  മണ്ണിക്കരോട്ടിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി

ബേബി മണക്കുന്നേല്‍

ഫോമാ നാഷണല്‍ പ്രസിഡന്റ്‌

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.