ചിക്കാഗോ : ഫോമാ സെൻട്രൽ റീജിയന്റെ നേതൃത്വത്തിലുള്ള കലാമേള ഡെസ്‌പ്ലെയിൻസിലുള്ള ഓക്ടൺ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് അതിഗംഭീരമായി നടത്തപ്പെട്ടു .
ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 11ന് ഫോമാ സെൻട്രൽ റീജിയൻ ആർ വി പി ജോൺസൻ കണ്ണൂക്കാടൻ ,സെക്രട്ടറി അച്ചന്കുഞ്ഞു മാത്യു,കലാമേള ചെയർപേഴ്സൺ സാറ അനിൽ,കോ ചെയർസ് ഷൈനി ഹരിദാസ് ,ബിജു മുണ്ടക്കൽ ,മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി കലാമേള ഉദ്‌ഘാടനം ചെയ്തു..
ഒരേ സമയം മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി മുന്നൂറില്പരം കുട്ടികൾ പങ്കെടുത്തു.
2026 ഫോമാ കലാമേള കലാപ്രതിഭയായി റെയ്‌നവ് വരുണും കലാതിലകങ്ങളായി ശ്ലോക നമ്പ്യാരും ജിയന്ന ചിറയിലും അഞ്ജലി ആൻ മാത്യൂസും തെരഞ്ഞെടുക്കപ്പെട്ടു .സബ് ജൂനിയർ റൈസിംഗ് സ്റ്റാർ ആയി എലൈൻ റോണിയും ജൂനിയർ റൈസിംഗ് സ്റ്റാർസ് ആയി ഇസബെൽ റോസ് വടകരയും സാരംഗി ആചാരിയും സീനിയർ റൈസിംഗ് സ്റ്റാർസ് ആയി ജെയ്ഡൻ ജോസ്,എലനോർ തോമസ്,അലൈന മെറിൻ ജോൺ,അഭിനന്ദ കൃഷ്ണ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മുതിർന്നവർക്ക് വേണി നടത്തപ്പെട്ട വി ഗോഡ് ടാലെന്റ്റ് മത്സരത്തിൽ മേഘ ചിറയിൽ ,അഞ്ജലി ടിഷി തോമസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
കലാമേളയ്ക്ക് ജോൺസൻ കണ്ണൂക്കാടൻ,ജോർജ് മാത്യു ,ജോൺ പാട്ടപതി ,പീറ്റർ കുളങ്ങര ,ഫോർമെർ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ,റീജിയണൽ ചെയർമാൻ ആന്റോ കവലക്കൽ ,രാജൻ തലവടി ,റീജിയണൽ കോഓർഡിനേറ്റർ സാബു കട്ടപ്പുറം ,ഡോ .ജീൻ പുത്തൻപുരക്കൽ ,റോസ് വടകര ,ആഗ്നസ് മാത്യു ,രഞ്ജൻ എബ്രഹാം ,ടോമി മേത്തിപ്പാറ, ആൽവിൻ ഷിക്കോർ,വിഷ്ണു സോമരാജൻ,ഷാനി എബ്രഹാം ,നീന സണ്ണി,ജോജോ വെങ്ങാന്തറ ,ഷിബു അഗസ്റ്റിനെ,കാൽവിൻ കവലക്കൽ ,ഡയാന സ്കറിയ ,പ്രിൻസ് ഈപ്പൻ,ആഷ്‌ലി ജോർജ്,മനോജ് അച്ചേട്ട് ,ബീന കണ്ണൂക്കാടൻ ജോയ്‌സ് ചെറിയാൻ, ബീന ജോർജ് ,ബിജോയ് മാത്യു , ഡെൽസി മാത്യു,നിമ്മി കണ്ണൂക്കാടൻ എന്നിവർ നേതൃത്വം നൽകി .
കലാമേള വിജയകരമായി നടത്തുവാൻ സഹകരിച്ച എല്ലാവര്ക്കും ഫോമാ സെൻട്രൽ റീജിയന് വേണ്ടി ജോൺസൻ കണ്ണൂക്കാടൻ, കലാമേള ചെയർപേഴ്സൺ സാറ അനിൽ,കോ ചെയർസ് ഷൈനി ഹരിദാസ് ,ബിജു മുണ്ടക്കൽ എന്നിവർ നന്ദി രേഖപ്പെടുത്തി .




.png)




