ചിക്കാഗോ: ഫോമാ സെന്‍ട്രല്‍ റീജിയന്‍, ഫോമാ സെന്‍ട്രല്‍ റീജിയന്‍ സീനിയര്‍ ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘Plan & Control Your Future-Or Someone Else Will’ എന്ന ശീര്‍ഷകത്തില്‍ ഒരു നിയമസെമിനാര്‍ സംഘടിപ്പിക്കുന്നു. ഈ Cu Legal Strategy Seminar നയിക്കുന്നത് Attorney Jeff Kulinsky, ESq, J.D. (cooley Law School, Michigan), Attorney Vimal Kottukapally, Esq, J.D (Loyola University of Chicago School of Law) എന്നിവര്‍ ആയിരിക്കും. സെമിനാര്‍ നവംബര്‍ 23-ന് ഞായറാഴ്ച രാവിലെ 9.15-ന് സീറോമലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കും.
ഈ സെമിനാറില്‍ Estate Planning എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് പ്രഭാഷണങ്ങള്‍ നടക്കുക. ഇതില്‍ വില്‍ (Wills) ട്രസ്റ്റുകള്‍ (Trusts) മരണാനന്തര ആസ്തി കൈമാറ്റം(Transfers Upon Death), , പവ്വര്‍ ഓഫ് അറ്റോര്‍ണി (Powers of Attorney), ലിവിംഗ് വില്‍ (Living Wills), ഗാര്‍ഡിയന്‍ഷിപ്പ് (Guardianship), പ്രൊബേറ്റ്/എസ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ (Probate/Estate Administration) തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.
സെമിനാറില്‍ ഉള്‍പ്പെടുത്താത്ത, എന്നാല്‍ വ്യക്തിഗത ആലോചനയ്ക്ക് ലഭ്യമായ മറ്റ് നിയമ മേഖലകളില്‍ ഇവര്‍ക്ക് പ്രാവീണ്യമുണ്ട്. അതില്‍ കോര്‍പ്പറേറ്റ് ആന്‍ഡ് ബിസിനസ് ലോ, ഓര്‍ഡേഴ്സ് ഓഫ് പ്രൊട്ടക്ഷന്‍, സിവില്‍ നോ-കോണ്ടാക്റ്റ് ഓര്‍ഡേഴ്സ്, വിവിധ സിവില്‍ ലിറ്റിഗേഷന്‍ (Plaintiff/Defendant), , കരാര്‍ വിഷയങ്ങള്‍ (Contract Litigation), ട്രസ്റ്റ് ലിറ്റിഗേഷന്‍, റിപ്ലെവിന്‍, കണ്‍വേഴ്ഷന്‍, റിയല്‍ എസ്റ്റേറ്റ് ക്ലോസിംഗ്, ലീസ്, ലാന്‍ഡ് ലോര്‍ഡ്/ടേനന്‍റ് വിഷയങ്ങള്‍, എവിക്ഷന്‍, എവിക്ഷന്‍ ഡിഫന്‍സ്, പ്രീ-നപ്ഷ്യല്‍ & പോസ്റ്റ് നപ്ഷ്യല്‍ കരാറുകള്‍, കൂടാതെ കുടുംബനിയമ വിഷയങ്ങള്‍ (Family Law)-വിവാഹമോചനം (Divorce), കുട്ടികളുടെ സംരക്ഷണവും വകമാറ്റവും(Allocation/Custody) , പിതൃത്വം (Paternity) തുടങ്ങിയവയും ഉള്‍പ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി, ലൂക്ക് (കൊച്ചുമോന്‍) ചിറയില്‍, ഷാബു മാത്യു കൂടാതെ ഫോമാ സെന്‍ട്രല്‍ റീജിയന്‍ ഒഫീഷ്യല്‍സ് അച്ചന്‍കുഞ്ഞ് മാത്യു, ആന്‍റോ കവലയ്ക്കല്‍, മോനി (വര്‍ഗീസ് തോമസ്) എന്നിവരുമായി ബന്ധപ്പെടുക.


