PRAVASI

ഫോമാ ബൈലോ കമ്മിറ്റി അംഗ സംഘനകളിൽ നിന്നും ഭേദഗതികൾ ക്ഷണിക്കുന്നു

Blog Image

ന്യൂ യോർക്ക് : ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ വേണ്ടി, ജോൺ സി വര്ഗീസ് ചെയർമാനായി പുനഃസംഘടിപ്പിച്ച  ബൈലോ കമ്മിറ്റി, ഫോമാ അംഗ സംഘടനകളിൽനിന്നും ക്രിയാത്‌മകമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. നിലവിൽ ഉള്ള ബൈലോയിൽ  വരുത്തേണ്ട ഭേദഗതികൾ ഈ മാസം 30നു മുൻപായി ബൈലോ കമ്മിറ്റിയെ  അറിയിക്കണമെന്ന്  ചെയർമാൻ ജോൺ സി വർഗീസ്  (സലിം) അഭ്യർത്ഥിച്ചു. 
സജി  എബ്രഹാം  (വൈസ് ചെയർമാൻ-ന്യൂയോർക്ക്), ജെ മാത്യു (ന്യൂയോർക്ക്) , മാത്യു വൈരമൻ (ഹ്യൂസ്റ്റൺ),  സിജോ ജയിംസ്  (ടെക്സാസ് ), ബബ്‌ലു ചാക്കോ  (സെക്രട്ടറി/ കോർഡിനേറ്റർ) എന്നിവരാണ് ബൈലോ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ഇക്കാര്യത്തിൽ എല്ലാ അംഗ സംഘടനകളുടെയും  സഹകരണങ്ങൾ ബൈലോ കമ്മിറ്റിക്കു ഉണ്ടാകണമെന്നു   ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ  സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ  അഭ്യർത്ഥിച്ചു.
താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡിയിൽ  നിങ്ങളുടെ നിർദ്ദേശങ്ങൾ  അയക്കാവുന്നതാണ്  :
   Fomaabylaw2025@gmail.com

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.