PRAVASI

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ കുടുംബസംഗമവും നാഷണല്‍ കിക്കോഫും വര്‍ണ്ണശബളമായി

Blog Image

ടാമ്പാ: മെയ് 16-ന് ടാമ്പാ സെന്‍റ് ജോസഫ് സീറോമലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടാമ്പാ സണ്‍ഷൈന്‍ റീജിയന്‍ കുടുംബസംഗമം വമ്പിച്ച ജനപങ്കാളിത്തവും വൈവിദ്ധ്യമാര്‍ന്ന, ഹൃദയഹാരിയായ കലാപരിപാടികള്‍ കൊണ്ടും വന്‍ വിജയമായി.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചു കൂടിയ ഈ ആഘോഷവേള ഐക്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സാമൂഹിക ബന്ധത്തിന്‍റെയും സംഗമവേദിയായി. സാമൂഹിക, സാംസ്കാരിക, സാമുദായിക നായകന്മാരോടൊപ്പം ഫോമായുടെ ദേശീയ നേതാക്കന്മാരും സമ്മേളനത്തില്‍ പങ്കാളികളായി.
വിശിഷ്ടാതിഥികളെ ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയോടെ വേദിയിലേക്കാനയിച്ചു. റീജിയണല്‍ വൈസ് പ്രസിഡണ്ട് ജോമോന്‍ ആന്‍റണി വിശിഷ്ടാതിഥികള്‍ക്കും സദസ്യര്‍ക്കും സ്വാഗതം ആശംസിച്ചു. സണ്‍ഷൈന്‍ റീജിയന്‍റെ ഈ വര്‍ഷത്തെ എല്ലാ പരിപാടികളും വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ സഹകരിച്ചു സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
ചീഫ് ഗസ്റ്റായി പങ്കെടുത്ത ഫാദര്‍ ജോര്‍ജ് വര്‍ക്കി സണ്‍ഷൈന്‍ റീജിയന്‍റെ മഹത്തായ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. സുവനീറിന്‍റെ പ്രകാശനകര്‍മ്മവും അദ്ദേഹം നിര്‍വഹിച്ചു.
വിശിഷ്ടാതിഥിയായെത്തിയ ഫോമായുടെ ജനറല്‍ സെക്രട്ടറി ബൈജു വറുഗീസ്, നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു. ഫോമായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഹൂസ്റ്റണില്‍ നടക്കുവാനിരിക്കുന്ന കണ്‍വന്‍ഷനെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.
സണ്‍ഷൈന്‍ റീജിയന്‍ സെക്രട്ടറി നെവിന്‍ ജോസ് നന്ദിപ്രകാശനം നടത്തി. തുടര്‍ന്ന് അരങ്ങേറിയ സംഗീതവും നൃത്തവും മറ്റു വര്‍ണ്ണശബളമായ കലാപരിപാടികളും ഈ കുടുംബസംഗമ രാവിന് മിഴിവേകി. വിഭവസമൃദ്ധമായ ഡിന്നറോടു കൂടി പരിപാടികള്‍ക്ക് പരിസമാപ്തിയായി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.