PRAVASI

ഫോമാ കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ അവസാനിക്കുന്നു; രജിസ്‌ട്രേഷന്‍ ഫീസില്‍ മാറ്റംവരും

Blog Image

പ്രിയമുള്ള ഫോമാ കുടുംബാംഗങ്ങളേ,

നിരവധി അംഗസംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് നീട്ടിവച്ച ഫോമായുടെ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷന്‍ 2026-നുള്ള ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ മെയ് 31-ന് ക്ലോസ് ചെയ്യുകയാണെന്നും ജൂണ്‍ 1 മുതല്‍ രജിസ്‌ട്രേഷന്‍ ഫീസില്‍ മാറ്റമുണ്ടാകുമെന്നുമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം അറിയിക്കുന്നു. ഡെലിഗേറ്റുകളായി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ സിംഗിള്‍ രജിസ്‌ട്രേഷന് 750 ഡോളറും ഡബിള്‍ രജിസ്‌ട്രേഷന് 1250 ഡോളറും നല്‍കേണ്ടതാണ്. ജൂലൈ 31-ന് നടക്കുന്ന ഫോമാ ഇലക്ഷനില്‍ വോട്ടവകാശമുള്ള ഡെലിഗേറ്റുകള്‍ നിര്‍ബന്ധമായും കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

വിവിധ സ്റ്റേറ്റുകളില്‍ നിന്ന് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നവര്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടോ ഹോബി എയര്‍പോര്‍ട്ടോ ഉറപ്പാക്കണം. ഈ രണ്ട് എയര്‍പോര്‍ട്ടുകളില്‍ നിന്നും കണ്‍വന്‍ഷന്‍ സെന്ററിലേയ്ക്കുള്ള ദൂരം തുല്യമാണ്. കണ്‍വന്‍ഷനായി എയര്‍പോര്‍ട്ടുകളിലെത്തുന്നവരെ പിക്ക് അപ്പ് ചെയ്യാനും കണ്‍വന്‍ഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാനും ഫോമായുടെ പ്രത്യേക ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഉണ്ടായിരിക്കും. 

നൂറ് അംഗസംഘടനകള്‍ തികച്ച് റിക്കാര്‍ഡ് സാഥാപിച്ച ഫോമാ അതിന്റെ 9-ാം നാഷണല്‍ കണ്‍വന്‍ഷനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ്. 2008-ല്‍ ഫോമാ പിറന്ന അതേ മണ്ണായ ഹൂസ്റ്റണിലാണ് മറ്റൊരു ഫാമിലി കണ്‍വന്‍ഷന് കൂടി തിരശീല ഉയരുന്നത് എന്ന പ്രത്യേകത ഈ കണ്‍വന്‍ഷനുണ്ട്. ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് എതിര്‍വശത്തുള്ള ആഡംബര ഹോട്ടല്‍ സമുച്ചയമായ 'വിന്‍ധം ഹൂസ്റ്റണി'ല്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് ഇതിനായി രൂപീകരിക്കപ്പെട്ട വിവിധ കമ്മിറ്റികള്‍.

ഹോട്ടലില്‍ 500 മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കണ്‍വന്‍ഷന്‍ സെന്ററിന്റെ ഇരുവശങ്ങളിലുമുള്ള ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഫോമാ മെമ്പേഴ്‌സിന് കണ്‍വന്‍ഷന്‍ സെന്ററിന്റെ വലതുവശത്തുള്ള ഹോട്ടലിലെ 375 മുറികളിലും  375-ന് ശേഷം വരുന്നവര്‍ക്ക് ഇടതുവശത്തുള്ള ഹോട്ടലിലെ 125 മുറികളിലുമായാണ് താമസം ക്രമീകരിച്ചിരിക്കുന്നത്. ഇത് നമ്മുടെ കണ്‍വന്‍ഷനാണ്. കഴിഞ്ഞ കൂട്ടായ്മയില്‍ കണ്ട് പിരിഞ്ഞവരെ വീണ്ടും കാണാനും സൗഹൃദം പങ്കുവയ്ക്കാനും ഏതാനും ദിവസങ്ങള്‍ ഒരുമിച്ച് ചെലവഴിക്കാനും കിട്ടുന്ന അവസരമാണ് കണ്‍വന്‍ഷന്‍ 2026. ഈ മലയാളി മാമാങ്കം നമുക്ക് അവിസ്മരണീയമാക്കാം. കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരും തോളോടുതോള്‍ ചേര്‍ന്ന് ഒരു മനസും ഒരു ശരീരവുമായി പ്രവര്‍ത്തിച്ച് നമ്മുടെ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

സ്‌നേഹാദരങ്ങളോടെ,

ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി

ബേബി മണക്കുന്നേല്‍

നാഷണല്‍ പ്രസിഡന്റ്‌


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.