PRAVASI

ഫൊക്കാന വിമെൻസ് ഫോറം സ്കോളർഷിപ്പു വിതരണം ഓഗസ്റ്റ് 2 ന് ഫൊക്കാന കേരളാ കൺവെൻഷനിൽ

Blog Image

അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കൺവെൻഷനോട്  അനുബന്ധിച്ചു ഓഗസ്റ്റ് 2 ന്    നടത്തുന്ന വിമെൻസ് ഫോറം സെമിനാറിൽ വെച്ച്  25  സമർത്ഥരായ നിർദ്ധന പ്രൊഫഷണൽ വിദ്യാർത്ഥി  വിദ്യാർത്ഥിനികൾക്ക്  50000.00 രൂപാ വീതം  സ്കോളർഷിപ്പു നൽകുമെന്ന്  വിമെൻസ് ഫോറം ചെയര്‍പേഴ്‌­സണ്‍ രേവതി പിള്ള  അറിയിച്ചു.

ജീവിത കാലത്ത്  ഒരു വ്യക്തിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിദ്യാഭ്യാസം .ശരിയായ സമയത്തു ശരിയായ നിക്ഷേപം നടത്തുകയാണെങ്കിൽ  ഭാവിയിൽ മികച്ച നേട്ടം സ്വന്തമാക്കാൻ ഈ  കുട്ടികൾക്ക് കഴിയും  . അതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടിയുള്ള ധന സഹായമായാണ് ഫൊക്കാനയുടെ  ഈ  സ്കോളർഷിപ്പ് പ്രോഗ്രാം. ഒരു പ്രവാസി സംഘടന നൽകുന്ന ഏറ്റവും വലിയ സ്കോളർഷിപ്പാണ് ഫൊക്കാന വിമെൻസ് ഫോറത്തിന്റെ സ്കോളർഷിപ്പ് പ്രോഗ്രാം.  

സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ തുറകളിൽ വൈദഗ്ദ്ധ്യം സിദ്ധിച്ചവരെ ഉണ്ടാക്കുന്നതിനായി
 ഫൊക്കാന നൽകുന്ന സഹായമാണ്  ഈ സ്കോളർഷിപ്പ് പ്രോഗ്രാം . ഫൊക്കാനയുടെ 2024 -26  വർഷത്തേക്കുള്ള  പുതിയ ഭരണസമിതി  പ്രവർത്തനമണ്ഡലത്തിൽ  വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവർത്തനങ്ങളാണ് കേരളാ കൺവെൻഷനിൽ   വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമർഹിക്കുന്ന  ഒന്നാണ്  വിമെൻസ് ഫോറം സ്കോളർഷിപ്പ് പ്രോഗ്രാം എന്ന്  പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
 
പണമില്ലാത്തതിന്റെ പേരില്‍ പല വിദ്യാർഥികൾക്കും   പഠിക്കാനുള്ള അവസരം നഷ്‌ടപ്പെടുന്നതായി  പലപ്പോഴും  നാം  കാണാറുണ്ട് .  പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ അര്‍ഹമായ സ്കോളര്‍ഷിപ്പുകളിലൂടെ  സഹായിക്കുക  എന്നതാണ് ഫൊക്കാനയുടെ യുടെ  ലക്‌ഷ്യം. ഈ സ്കോളര്ഷിപ്പിനൊപ്പം മറ്റ്  അർഹമായ സ്കോളര്‍ഷിപ്പു കണ്ടുപിടിച്ചു നൽകുന്നതിനും ഫൊക്കാന സഹായിക്കുന്നതാണ്.

വിദ്യാഭാസ   ജീവിത ചെലവുകൾ വർദ്ധിച്ചു വരുകയാണ്, ഇത് താങ്ങാൻ പല രക്ഷിതാക്കളും ബുദ്ധിമുട്ടുന്നത് കാണാം, പലർക്കും വിദ്യഭ്യസം ഒരു ബാധ്യത ആവുന്നത് കാണാം. ചിന്തിക്കുകയും വലിയ സ്വപ്നങ്ങൾ കാണാൻ  പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട്  നമ്മുടെ കുട്ടികൾക്ക്   ഒരു കൈത്താങ്ങ് നൽകാനാണ് ഫൊക്കാന ശ്രമിക്കുന്നത്‌.

കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൊക്കാന, നാം വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ  കേരളത്തിൽ  ഈ  കേരളാ കൺവെൻഷനോടെ അനുബന്ധിച്ചു ചെയ്യുന്നുണ്ടെന്ന് വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള   അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.