PRAVASI

ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്കോളർഷിപ്പുമായി ഫൊക്കാന : രേവതി പിള്ള,ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ

Blog Image

കോട്ടയം : അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ കേരളാ കൺവൻഷൻ 2025 ആഗസ്റ്റ് 1 മുതൽ മൂന്ന് വരെ കുമരകം ഗോകുലം ഗ്രാൻ്റ് റിസോർട്ടിൽ നടക്കുകയാണ്. ആഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് വനിതാ സമ്മേളനത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ഫൊക്കാന വനിത ഫോറം ചെയർ പേഴ്സൺ രേവതി പിളള 
അറിയിച്ചു. ഫൊക്കാനയുടെ എക്കാലത്തേയും മികച്ച പ്രൊഫഷണൽ സ്കോളർഷിപ്പാണിത് . അൻപതോളം പ്രൊഫഷത്തൽ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്  നൽകുന്നത്. പ്രസിദ്ധ ജീവകാരുണ്യ  പ്രവർത്തകയായ ഷീബ അമീർ മുഖ്യാതിഥിയായി പങ്കെടുക്കും . കൂടാതെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധിവനിത നേതാക്കളും പങ്കെടുക്കുമെന്ന് വനിത ചെയർ പേഴ്സൺ രേവതി പിള്ള അറിയിച്ചു.

ഫൊക്കാനയുടെ 2024 -26 വർഷത്തേക്കുള്ള പുതിയ പുതിയ  ഭരണസമിതി പ്രവർത്തനമണ്ഡലത്തിൽ വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവർത്തനങ്ങളാണ് കേരളാ കൺവെൻഷനിൽ നടപ്പിൽ വരുത്തുന്നത് . അതിൽ ഏറ്റവും പ്രധാനമർഹിക്കുന്ന ഒന്നാണ് വിമെൻസ് ഫോറം സ്കോളർഷിപ്പ് പ്രോഗ്രാം.പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ അര്‍ഹമായ സ്കോളര്‍ഷിപ്പുകളിലൂടെ സഹായിക്കുക എന്നതാണ് ഫൊക്കാനയുടെ യുടെ ലക്‌ഷ്യം. ഈ സ്കോളര്ഷിപ്പിനൊപ്പം മറ്റ് അർഹമായ സ്കോളര്‍ഷിപ്പു കണ്ടുപിടിച്ചു നൽകുന്നതിനും ഫൊക്കാന സഹായിക്കുന്നതാണ്.കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൊക്കാന.നാം വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ കേരളത്തിൽ ഈ കേരളാ കൺവെൻഷനോടെ അനുബന്ധിച്ചു ചെയ്യുന്നുണ്ടെന്ന് വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള അറിയിച്ചു. കേരളത്തിൽ എത്തിയിട്ടുള്ള എല്ലാ പ്രവാസി സുഹൃത്തുക്കളും ഫൊക്കാന കൺവൻഷൻ്റെ ഭാഗമാകണമെന്നും രേവതി പിള്ളപറഞ്ഞു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.