PRAVASI

ഫൊക്കാന മോഹിനിയാട്ടം വേൾഡ് ഗിന്നസ് റെജിസ്ട്രേഷൻ ഞായറാഴ്ച ജൂൺ 7 വരെ നീട്ടി

Blog Image

ന്യൂ യോർക്ക് : ഫൊക്കാന കൺവെൻഷനോട്  അനുബന്ധിച്ചു നടത്തുന്ന  മോഹിനിയാട്ടം വേൾഡ്  ഗിന്നസ് റെജിസ്ട്രേഷൻ അമേരിക്കയിലെ  സകല റെക്കോർഡുകളും ഭേദിച്ചു മുന്നേറുകയാണ്. ആയിരത്തിൽ അധികം മോഹിനിയാട്ടം നർത്തകികളെ  ഒരേ വേദിയിൽ ഒരേ യൂണിഫോമിൽ കേരളത്തിന് പുറത്തു ആദ്യമായാണ് അണിനിരത്തുന്നത്. പല ഡാൻസ് ടീച്ചേഴ്സിന്റെയും അഭ്യർത്ഥനയെ മാനിച്ചാണ് വേൾഡ്  ഗിന്നസ് റെജിസ്ട്രേഷൻ ഞായറാഴ്ച  ജൂൺ 7 വരെ നീട്ടിയത്.


ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ  അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും   ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷന് സാക്ഷിയാകുവാൻ പോവുകയാണ്.

നോർത്ത് അമേരിക്കയിൽ മോഹിനിയാട്ടം കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഡാൻസേസിന്  വേണ്ടി  അസുലഭ അവസരമാണ്  ഫൊക്കാന ഒരുക്കുന്നത്‌. ഒരു ഗിന്നസ്സ് റിക്കാർഡിന്റെ ഭാഗമാക്കുക എന്നത് ചെറിയ ഒരു കാര്യമല്ല. ജീവിതത്തിൽ അത്  നേടുവാനും അതിന്റെ ഭാഗമാകാനും ചുരുക്കം ചിലർക്ക് മാത്രമേ ആ ഭാഗ്യം കിട്ടു . അങ്ങനെ ഒരു റിക്കോർഡിന്റെ ഭാഗമാകാൻ നോർത്ത് അമേരിക്കയിലെ  ഡാൻസേർസിനു അവസരമൊരുക്കുകയാണ് ഫൊക്കാന.

 
ഓഗസ്റ്റ് 8-ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഈ ഗിന്നസ് റെക്കോർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും, 60 മണിക്കൂർ വെരിഫൈഡ് വോളന്റിയർ അവേഴ്സും ലഭിക്കുന്നതാണ്. കൂടാതെ മികച്ച  മുന്ന്  ഡാൻസ് സ്കൂളുകൾക്ക്   വി.വി.ഐ.പി പുരസ്കാരങ്ങളും നൽകും(based on  their Participation level ). പങ്കെടുക്കുന്ന മോഹിനിയാട്ടം ഡാൻസേഴ്സിന് ഓഗസ്റ്റ് 8 ന് ഡേ   രേജിസ്ട്രറേൻ ഫ്രീ ആണ് (Worth $400.00)അതുപോലെ തന്നെ  മോഹിനിയാട്ടം കോസ്റ്യൂമും  ഫ്രീ ആയി നൽകുന്നതുമാണ്.

ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി,കേരളാ ഗവർണർ, ന്യൂ ജേഴ്‌സി ഗവർണ്ണർ, പദ്മാ വിഭൂഷൺ അടൂർ ഗോപലകൃഷ്ണൻ , പദ്മ ശ്രീ എം . എ . യൂസഫലി , പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി , പ്രമുഖ സിനിമ താരങ്ങൾ ആയ നവ്യ നായർ , അന്നാ  ബെൻ , നാദിർഷ , പ്രൊഫ . ഗോപിനാഥ് മുതുകാട്,  തുടങ്ങിയ പ്രമുഖർ ഇൻവൈറ്റെഡ് ഗസ്റ്റുകൾ ആണ്  .  ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പ്രമുഖ ഡാൻസ് ടീച്ചർ  ആയ  ഗുരു   ബീനാ മേനോനും ടീമിനും  ഒപ്പം   അണിചേരാനും  ജൂൺ 7 വരെ  രജിസ്റ്റർ ചെയ്യാവുന്നതാണ്. രെജിസ്ട്രേഷൻ നിരക്കുകൾ ഒന്നുംതന്നെ ഇല്ല പക്ഷേ individual സെർട്ടിഫിക്കറ്റിനു $50.00 ചാർജ് ചെയ്യുന്നതാണ്.  .

അമേരിക്കയിലെ പ്രധാന ഡാൻസ് ടീച്ചേഴ്സും ഗുരുക്കന്മാരുമായ നിമ്മി ദാസ്, ബിന്ധ്യ ശബരി , ദേവിക നായർ ,ലിസ ജോസഫ് ,ലതിക നായർ ,അശ്വതി അരുൺ ,ബേസിൽ കാളഹർട്സ് , ബേബി തടവനാൽ ,ആശ അഗസ്റ്റിൻ ,മാലിനി നായർ ,നീന ഫിലിപ്പ് ,സൗയ്മാ ,ചന്ദ്രിക കുറുപ്പ് ,ലക്ഷ്മി കുറുപ്പ് ,അഞ്ജന പ്രദീപ് , പ്രിയ ലൂയിസ് ,ജോജോ കൊട്ടാരക്കര ,സുഷമ പ്രവീൺ ,മേരിയാൻ മൈക്കിൾ  ,സുജിത്  തോന്നാറിൽ ,റുബീന സുദർശൻ, അപരുമ ചാറ്റർജ്ജി  തുടങ്ങി നിരവധി ഡാൻസ് സ്കൂളുകളും ടീച്ചേഴ്സും ഇതിന്റെ ഭാഗമായി മുന്നോട്ടു പോകുമ്പോൾ  നിങ്ങൾ ഓരോരുത്തരെയും ഇതിന്റെ ഭാഗമാകുവാൻ ക്ഷണിക്കുകയാണ്. നിങ്ങൾക്കും ഏതെങ്കിലും ഒരു ഡാൻസ് സ്കൂളുമായോ അല്ലെങ്കിൽ ഒരു ടീമുമായി   സഹകരിച്ചു  ഇതിന്റെ ഭാഗമാകാം.

മോഹിനിയാട്ടത്തിൽ  ഗിന്നസ് ബുക്കിലേക്ക് രജിസ്റ്റർ ചെയ്യുവാൻ ജൂൺ 7 ന്   മുൻപായി താഴെകാണൂന്ന ലിങ്കിൽ കൂടി ചെയ്യാവുന്നതാണ്


https://fokana.ticketspice.com/guinness-world-mohiniyattam

മോഹിനിയാട്ടം വേൾഡ്  ഗിന്നസ് ഇന്ന്  എല്ലാ മലയാളികളിലും ഒരു ചർച്ച വിഷയമാണ് . അമേരിക്കയിൽ മാത്രമല്ല ലോകത്തിൽ എവിടെയൊക്കെ മലയാളികൾ ഉണ്ടോ അവിടേക്കെ ഇന്ന് ഇത് ചർച്ച ചെയ്യപ്പെടുന്നത് അത്രയേറെ പ്രശസ്‍തി ഈ  പരിപാടിക്ക് കിട്ടുന്നതുകൊണ്ടാണ്. കേരളത്തിന് പുറത്തു നോർത്ത് അമേരിക്കയിൽ ഇത്രയേറെ ഡാൻസേർസ് ഉണ്ടേ എന്നുപോലും കേരളത്തിലെ മീഡിയകളിലും ജനങ്ങൾക്ക് ഇടയിലും അതിശയമാണ്. നമ്മുടേതായ കലക്കും സംസ്കരത്തിനും മലയാളികളുടെ മനസ്സിൽ എന്നും  ഒരു സ്ഥാനമുണ്ട്   എന്ന് തെളിഞ്ഞിരിക്കുകയാണ് എന്ന് ഇതിന്റെ കോർഡിനേറ്റേഴ്‌സ് ആയ ഡോ . ഷൈനി രാജു , മനോജ് വട്ടപ്പള്ളി എന്നിവർ അഭിപ്രായപ്പെട്ടു.

കേരളത്തിന് പുറത്തു നടക്കുന്ന മോഹിനിയാട്ടത്തിൽ ഏറ്റവും വലിയ ഷോ ആണ് ഫൊക്കാന കൺവെൻഷനിൽ അരങ്ങേറുന്നത്. നിങ്ങൾ ഡാൻസ് പഠിച്ചിട്ടുള്ള വെക്തിയാണെങ്കിൽ  ഇതിന്റെ ഭാഗമാകണം  എന്ന് അപേഷിക്കുകയാണ്, അത് നിങ്ങൾ ചരിത്രത്തിന്റെ ഭാഗമാകുവാൻ വേണ്ടിയാണ് .  ഇപ്പോൾ കിട്ടുന്ന ഈ അവസരം ഇനിയും നിങ്ങൾക്കു കിട്ടിയെന്നുവരില്ല .മോഹിനിയാട്ടം വേൾഡ്  ഗിന്നസിന്റെ ഭാഗമാകാൻ നിങ്ങളെ ഒരുരുത്തരെയും  സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.