അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനാ അതിന്‍റെ കേരളാ കണ്‍വന്‍ഷന്‍ ആഗസ്റ്റ് 1, 2, 3 തീയതികളില്‍ കോട്ടയം കുമരകത്ത് അരങ്ങേറുകയാണ്.ഡോ.സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിലുള്ള ഡ്രീം ടീമിൻ്റെ സ്വപ്ന സാക്ഷാത്ക്കാരാണ് കുമരകത്ത് നടക്കുന്ന കേരളാ കൺവൻഷൻ. ഏറ്റവും കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ കേരളത്തിന് വേണ്ടി നടപ്പിലാക്കിയ വേറെ ഒരു സംഘടന ഉണ്ടാകുമോ എന്ന് സംശയമാണ് . ഈ പദ്ധതികൾ ഔദ്യോഗികമായി കേരളത്തിന് സമർപ്പിക്കുന്ന ദിവസങ്ങൾ കൂടിയാണ് ഫൊക്കാന കേരളാ കൺവൻഷ ഈ സുദിനം ഒരു ആഘോഷമാക്കുകയാണ് നമ്മുടെ ലക്ഷ്യം. കേരളം സാമൂഹ്യ രംഗത്ത് വലിയ വളര്‍ച്ച നേടിയിട്ടുണ്ടെങ്കിലും ഇപ്പോഴും നല്ലൊരു വിഭാഗം ജനങ്ങള്‍ സ്വന്തമായി, രോഗങ്ങളാല്‍ വലയുന്നവരുമാണ്. ഇവരുടെ പുനരധിവാസം മുതലുള്ള വിഷയങ്ങളില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അലംഭാവം കാണിക്കുമ്പോള്‍ ഫോക്കാന നിരവധി പദ്ധതികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഫൊക്കാനായുടെ പുതിയ കമ്മിറ്റിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പാതതന്നെ പിന്തുടരുകയാണ്. ഒരു തുടര്‍ പദ്ധതിയായി ഭാവനദാന പദ്ധതി, വിദ്യാഭ്യാസ സഹായം, ഭാഷയൊക്കൊരു ഡോളര്‍, ടൂറിസം പ്രോജക്ട് തുടങ്ങി നിരവധി പരിപാടികള്‍ക്ക് കേരളാ കണ്‍വന്‍ഷന്‍ തുടക്കം കുറിക്കുകയാണ്. ഇതെല്ലം വാന്‍ വിജയമാകും എന്ന കാര്യത്തില്‍ സംശയം ഇല്ല.
ഫൊക്കാനയുടെ ഇന്നുവരെയുള്ള എല്ലാ ജീവകാരുണ്യ പദ്ധതികളെല്ലാം വന്‍ വിജയമായിരുന്നു എന്ന് യതൊരു സംശയവുമില്ലാതെ വിലയിരുത്താം. ഇതിനെല്ലാം ഫോക്കാനയ്ക്ക് കരുത്തു നല്‍കിയത് അമേരിക്കന്‍ മലയാളികളുടെ നിര്‍ലോഭമായ സഹകരണം കൊണ്ട് മാത്രമാണ്. ഈ സഹകരണമാണ് ഫൊക്കാനയുടെ കരുത്ത്. ഈ കരുത്തിന്‍റെ പ്രതീകമാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍. ഈ കണ്‍വന്‍ഷനിലേക്കു ഏവരെയും സ്വാഗതം ചെയുന്നു.

സന്തോഷ് നായർ

