PRAVASI

ഫൊക്കാന ജോർജിയ റീജിയന്റെ പ്രവർത്തനോൽഘാടനവും ഫാമിലി ഈവനിങ്ങും 2025 മെയ് 31,ശനിയാഴ്ച

Blog Image

ന്യൂ യോർക്ക്:നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയനുകളിൽ ഒന്നായ ജോർജിയ  റീജിയന്റെ (റീജിയൻ 7  )  പ്രവർത്തന ഉൽഘടനവും ഫാമിലി ഈവനിങ്ങും  2025  മെയ്  31 , ശനിയാഴ്ച വൈകുന്നേരം 3 .30  മണി മുതൽ   ജോൺസ് ക്രീക്കിലുള്ള സിക്സിർസ് സ്പോർട്സ് സെന്ററിൽ  (Sixers Sports Center , 4680  W  Morton  Road , Johns Creek , GA  30022  )വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൽഘാടനം നിർവഹിക്കും ,Hon. Judge  James A. Dunn (Forsyth County ) ചീഫ് ഗസ്റ്റ് ആയും പങ്കെടുക്കുന്നതാണ് . ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ തുടങ്ങി  ഫൊക്കാനയുടെ വിവിധ നേതാക്കളും പങ്കെടുക്കുന്നതാണ്.

 ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയനിലും പ്രവർത്തന ഉൽഘാടനങ്ങൾ നടത്തുന്നത് , ഫൊക്കാനയുടെ  പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്തിനും, പ്രവർത്തകരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ്  ഓരോ റീജണൽ മീറ്റിംഗുകളും.  മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ ഇന്ന്  അമേരിക്കന്‍ മലയാളികള്‍ക്ക്  പ്രിയപ്പെട്ട സംഘടന ആയി മാറിയിരിക്കുകയാണ് . അതിന്റെ പ്രവർത്തനങ്ങൾ ചരിത്ര നിമിഷങ്ങളിൽ കൂടിയാണ് ഇന്ന് കടന്ന് പോകുന്നത്.

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും, ഓര്‍ത്തിരിക്കാനും കഴിയുന്ന, മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച അറ്റ്ലാന്റായിലെ വിവിധ കലാകാരികൾ  അണിയിച്ചൊരുക്കുന്ന ന്രുത്തങ്ങള്‍ , വിവിധ കല വിരുന്നകളും,  സംഗീതത്തില്‍  മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകർ  അങ്ങനെ  അവതരണത്തിന്റെ വ്യത്യസ്ഥതകൾകൊണ്ട് ഒട്ടേറെ പുതുമകളാണ്  നമക്ക് സമ്മാനിക്കാനിരിക്കുന്നത്.

ഈ ഫാമിലി ഈവനിങ്ങും, റീജണൽ ഉൽഘാടനത്തിലേക്കും പങ്കെടുക്കാൻ പാസ്സുകൾ ഒന്നും ആവിശ്യമില്ല.മെയ്  31 , ശനിയാഴ്ച. ശനിയാഴ്ച നടക്കുന്ന റീജണൽ ഉൽഘാടനത്തിലേക്ക്   ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള, റീജണൽ സെക്രട്ടറി രാഹുൽ നടരാജൻ   , റീജണൽ ട്രഷർ  ജോർജ് ബിനോയി  ,റീജണൽ കോർഡിനേറ്റർ നവീൻ നായർ , റീജണൽ കോർഡിനേറ്റർ ജോർജ് മേലേതിൽ ,വിമെൻസ് ഫോറം നാഷണൽ സെക്രട്ടറി സുബി ബാബു ,  റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ബിനീഷ് ആന്റണി  , റീജണൽ ചാരിറ്റി ചെയർ ജെറീഷ് അഗസ്റ്റിൻ,  റീജണൽ കൾച്ചറൽ ചെയർ മേഘ്നാ നാഗരാജൻ , റീജണൽ ബിസിനസ് & മാർക്കറ്റിംഗ് ചെയർ ബോബു പുതീക്കൽ ,  റീജണൽ ഇവന്റ് ചെയർ പൂജ സതീഷ് ,റീജണൽ അഗ്രിക്കൾച്ചറൽ ചെയർ ശാഹുൽ വട്ട  , റീജണൽ കമ്മിറ്റി മെംബേർസ് ആയ സിനു വർഗീസ് , ലോണാ ബാബു , റെജി ജേക്കബ് , ജേക്കബ് വർഗീസ് , റീജണൽ വിമെൻസ് ഫോറം കോർഡിനേറ്റർ രേഖാ നെടുംപുറത്ത് , റീജണൽ വിമെൻസ് ഫോറം കോ - കോർഡിനേറ്റർ സുബി ബോബു, റീജണൽ വിമെൻസ് ഫോറം സെക്രട്ടറി ബിന്ദുമോൾ സുകുമാർ,റീജണൽ വിമെൻസ് ഫോറം ജോയിന്റ് സെക്രട്ടറി ബിന്ദു അനിൽ, റീജണൽ വിമെൻസ് ഫോറം ട്രഷർ  ബ്രിഡ്‌ജറ് സിനു,റീജണൽ അഡ്വൈസറി ബോർഡ് മെംബേർ  സതി നാഗരാജൻ (പ്രസിഡന്റ് ഗാമ ), റീജണൽ അഡ്വൈസറി ബോർഡ് മെംബേർ ഷിബു പിള്ള (പ്രസിഡന്റ് KAN, നാഷ്‌വിൽ ) റീജണൽ കമ്മിറ്റി മെംബേർ അനീഷ് കുര്യൻ , റീജിണൽ യൂത്ത് റെപ്പ്  നിരഞ്ചൻ ഷിബു എന്നിവർ അറിയിച്ചു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.