PRAVASI

ബെൻസൻവിൽ തിരുഹൃദയ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

Blog Image

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ ആദ്യ ദൈവാലയമായ തിരുഹൃദയ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇന്നലെ കൊടിയേറി. ക്നാനായ സമൂഹത്തിൻറെ വലിയ ഇടയൻ അഭി. മാർ മൂലക്കാട്ട് മെത്രാപ്പോലീത്തയാണ് ആരാധനാ സമൂഹത്തിൻറെ പ്രാർത്ഥനകളുടെ മധ്യേ കൊടിയേറ്റിയത് . തുടർന്ന് അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വി. കുർബാന അർപ്പിക്കപ്പെട്ടു. വികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ഫാ. കടുതോടിൽ എന്നിവർ സഹകാർമികരായിരുന്നു.
വിശുദ്ധ കുർബാനയെത്തുടർന്ന് തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്ന യുവദമ്പതിമാരെ പ്രശംസിച്ചു. തിരുഹൃദയചിത്രരചനാമത്സരത്തിലെ വിജയികൾക്ക് അഭി. പിതാവ് സമ്മാനങ്ങൾ നൽകി. ചാരിറ്റിപ്രവർത്തനങ്ങൾക്കായുള്ള അഗാപ്പേ സ്റ്റോറിന്റെ ഉദ്ഘാടനവും അഭി. പിതാവ് നിർവഹിച്ചു.
തുടർന്ന് നടന്ന കലാസന്ധ്യയിൽ ഇടവകയിലെ വിവിധ പ്രായവിഭാഗത്തിലുള്ളവരുടെ കലാവിരുന്ന് ഹൃദ്യമായി. മരിയ കുന്നുംപുറം കോർഡിനേറ്ററായി പ്രവർത്തിച്ച കലാസന്ധ്യയിൽ എലെയ്ൻ ഒറ്റത്തൈയ്ക്കൽ, ഡോ. മെലിൻറ ജോർജ് എന്നിവർ എം.സിമാരായി. ഇടവക എക്സിക്യുട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.