PRAVASI

ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരത്ത് ഇടതുപക്ഷ സ്വതന്ത്രൻ

Blog Image

തിരുവനന്തപുരം: ചലച്ചിത്രതാരവും സ്കൂള്‍ പ്രിൻസിപ്പലുമായ സുധീർ കരമനയെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ ഇടതുമുന്നണി. ഇതു സംബന്ധിച്ച് സിപിഎമ്മും ജനാധിപത്യ കോൺഗ്രസും ധാരണയിലെത്തി. സിഎംപി നേതാവ് സി പി ജോണ്‍ ആണ് ഇവിടത്തെ യുഡിഎഫ് സ്ഥാനാർത്ഥി. കരമന ജയനാണ് ബിജെപിക്കായി മത്സരരംഗത്തുള്ളത്.


വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പൽ കൂടിയായ സുധീർ കരമന ഇടതുപക്ഷ പ്രവർത്തകൻ കൂടിയാണ്. 1993ലാണ് സുധീര്‍ കരമന അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലായിരുന്നു നിയമനം. പിന്നീട് ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. 23 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുധീര്‍ നാട്ടിലെത്തുന്നത്. 1998ല്‍ വെങ്ങാനൂര്‍ സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് 2003ലാണ് പ്രിന്‍സിപ്പലായി ചുമതല ഏറ്റെടുക്കുന്നത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഭൂമിശാസ്ത്രത്തില്‍ ബിരുദം, തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് വിദ്യാഭ്യാസ ബിരുദം എന്നിവ നേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലാണ് ജോലി ആരംഭിച്ചത്. 2006 ല്‍ പത്മകുമാറിന്റെ വാസ്തവമെന്ന ചലച്ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള ചുവടുവെയ്പ്പ്. നടന്‍ കരമന ജനാര്‍ദനന്‍ നായരുടെയും ജയയുടെയും മൂന്ന് മക്കളില്‍ മൂത്ത മകനാണ് സുധീർ കരമന.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.