PRAVASI

ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം കിക്ക്‌ ഓഫ് സിനിമാ താരം ഹണി റോസ് നിർവഹിച്ചു

Blog Image

ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISAC) ആഭിമുഖ്യത്തിൽ 2026 ജൂലൈ 25 നു നടത്തപ്പെടുന്ന സീസൺ 5 അന്താരാഷ്ട്ര വടംവലിയുടെ കിക്ക്‌ ഓഫ് ചടങ്ങുകൾ പ്രശസ്ത സിനിമ താരം ഹണി റോസ് നിർവഹിച്ചു.

മെയ് 3 ന് വൈകുന്നേരം മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ്‌ഫോർഡ് ഇമ്മാനുവേൽ സെന്ററിൽ നടത്തിയ സ്റ്റാർ ഡ്രീംസ് ഷോയോടനുബന്ധിച്ചു തിങ്ങി നിറഞ്ഞു നിന്ന കലാ-കായികാസ്വാദകരെ സാക്ഷി നിർത്തി നടത്തിയ കിക്ക്‌ ഓഫ് ചടങ്ങുകൾ വർണാഭമായി മാറി. 

പ്രസിഡണ്ട് ഡാനി രാജുവിന്റെ നേതൃത്വത്തിൽ ടിസാക്ക് അംഗങ്ങൾ എല്ലാവരും പ്രത്യേക യൂണിഫോമിൽ വേദിയിൽ അണിനിരന്നു വടംപിടിച്ചു നിന്നപ്പോൾ അതൊരു മനോഹരകാഴ്ചയായി മാറി. മലയാള വെള്ളിത്തിരയിലെ സൗന്ദര്യ റാണിയായ ഹണി റോസ് വടം വലി മത്സരത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു. മാഗ് പ്രസിഡണ്ട് റോയ് മാത്യുവും ആശംസകൾ നേർന്നു.    

മുൻവർഷങ്ങളിലെ പോലെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകാർഷിക്കത്തക്ക വിധത്തിൽ വടംവലി കേങ്കേമമാക്കാൻ ക്രമീകരണങ്ങൾ ആരംഭിച്ചുവെന്നു സംഘാടകർ അറിയിച്ചു.

ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളുവാൻ ശേഷിയുള്ള ഫോർട്ട് ബെൻഡ്  കൗണ്ടി എപ്പിസെന്ററിലാണ് (Fort bend County Epicenter - Indoor air- conditioning) സീസൺ 5 മത്സരങ്ങൾ നടത്തുന്നത്.

യുഎസ്എ, കാനഡ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി ടീമുകളാണ് വടംവലിച്ചു ജയം പരീക്ഷിക്കാൻ എത്തുന്നത്. വിജയികൾക്കും പങ്കെടുക്കുന്നവർക്കും ട്രോഫികളും
ക്യാഷ് അവാർഡുകളും നൽകും. 

 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.