PRAVASI

ചെറുപുഷ്പ മിഷൻ ലീഗിന്‍റെ ആഭിമുഖ്യത്തിൽ ഫീൽഡ് ട്രിപ്പ്

Blog Image

സാൻ ഹൊസെ , കാലിഫോർണിയ :  സാൻ  ഹൊസെ  സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ  ചെറുപുഷ്പ മിഷൻ ലീഗിന്‍റെ  (CML ) ആഭിമുഖ്യത്തിൽ 4 മുതൽ 8 ക്ലാസുകൾ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് നടത്തപ്പെട്ടു . 

 കാലിഫോർണിയയിലെ തീരദേശ  പ്രദേശമായ കാർമൽ ബെ ദി സീ  എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന കാർമൽ മിഷൻ ബസിലിക്കയിലേക്കായിരുന്നു ആദ്യ യാത്ര . കാലിഫോർണിയയുടെ വിശുദ്ധനും ആദ്യകാല ഫ്രാൻസിസ്കൻ മിഷനറിയും , അമേരിക്കയിലെ 11 കത്തോലിക്ക വിശുദ്ധന്മാരിൽ ഒരുവനുമായ സെന്‍റ് ജൂനിപെറോ 1771 ൽ സ്ഥാപിച്ചതാണ്‌ ഈ ബസലിക്ക .വിശുദ്ധ ജൂനിപെറോയുടെ ഭൗതിക ശരീരം ഈ ബസലിക്കയുടെ അകത്താണ് അടക്കം ചെയ്തിരിക്കുന്നത് . വിശുദ്ധന്‍റെ കാലത്തു അദ്ദേഹം ഉപയോഗിച്ച മുറിയും , മറ്റു  ചരിത്രാധീത വസ്തുക്കളും , ചിത്രങ്ങളും ഇവിടെ ഭംഗിയായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു .ഈ കാഴ്ചകൾ കുട്ടികളിൽ കൗതുകം ജനിപ്പിക്കുന്നതിനോടൊപ്പം , ആത്മീയമായ ഉണർവും ,1700 കളിലെ കാലിഫോർണിയയെ മനസിലാക്കുന്നതിനും സഹായകമായി . 
 പിന്നീട് പസഫിക് സമുദ്രത്തിനു അഭിമുഖമായി സ്ഥിതി ചെയ്യുന്ന കാർമൈലൈറ്റ്‌ മൊണാസ്റ്ററി ഓഫ് ഔവർ ലേഡി ആൻഡ് സെന്‍റ്  തെരേസ് എന്ന കോൺവെൻറ്റിലേക്കായിരുന്നു അടുത്ത യാത്ര . അവിടെ കാർമേലൈറ്റ് മഠത്തിന്‍റെ ചരിത്രത്തെക്കുറിച്ചും, അവിടുത്തെ ആചാരങ്ങൾ , പ്രാർത്ഥന രീതികൾ ,വൊക്കേഷൻ സ്റ്റോറി എന്നിവയെക്കുറിച്ചും മദർ ജനറൽ സിസ്റ്റർ തെരേസിറ്റയും അതോടൊപ്പം മറ്റു സിസ്റ്റേഴ്സും കൂടി കുട്ടികളുമായി പങ്കുവച്ചു . ആത്മീയ ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ സന്യാസിനിമാരുടെ ജീവിത ശൈലിയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ കുട്ടികൾ ഒത്തിരി നന്ദിയും , സന്തോഷവും അറിയിച്ചു.

ഈ ഫീൽഡ് ട്രിപ്പിന്‍റെ വിജയം ഉറപ്പാക്കിയ ചിന്തനീയമായ നേതൃത്വവും , ആസൂത്രണവും വഹിച്ചത് ഇടവക വികാരിയും മിഷൻ ലീഗ് ഡയറക്ടറും ആയ ഫാ . ജെമി പുതുശ്ശേരിലും , വൈസ് ഡയറക്ടർ അനു വേലിക്കെട്ടേലും അതോടൊപ്പം ജോയിന്‍റ്  ഓർഗനൈസേഴ്സ് ആയ റോബിൻ ഇലഞ്ഞിക്കൽ ,ശീതൾ മരവെട്ടിക്കൂട്ടത്തിൽ , സംഘടനയുടെ എക്സിക്യൂട്ടീവ്മാരായ നേഥൻ പാലക്കാട്ട് , തെരേസ വട്ടമറ്റത്തിൽ , നിഖിത പൂഴിക്കുന്നേൽ , ജോഷ്വാ തുരുത്തേൽകളത്തിൽ എന്നീവരായിരുന്നു . ഇവരോടൊപ്പം വേദപാഠ അധ്യാപകരും , ഏതാനും കുട്ടികളുടെ മാതാപിതാകളും വോളന്‍റെയർസ്‌  അയി പങ്കെടുത്തു . 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.