PRAVASI

ചിക്കാഗോ മാർ തോമ ശ്ലീഹ കത്തീഡ്രൽ ദേവാലയത്തിൽ കുടുംബ നവീകരണ ധ്യാനം നടത്തപ്പെട്ടു

Blog Image

ചിക്കാഗോ മാർ തോമ ശ്ലീഹ കത്തീഡ്രൽ ദേവാലയത്തിൽ ജൂൺ 5,6,7,8 ദിവസങ്ങളിൽ കുടുമ്പ നവീകരണ ധ്യാനം കൃപാസനം ഡയറക്ടർ ഫാദർ വി.പി ജോസഫിന്റെ നേതൃത്വത്തിൽ വളരെ ഭക്തി പൂർവം നടത്തപ്പെട്ടു. ബ്രദർ വിജകുമാറിന്റെ ക്ലാസ്സുകളും ഈ ദിവസങ്ങളിൽ ഉണ്ടായിരുന്നു. മാത്തോമാ ശ്ലീഹ കത്തീഡ്രലിനു പുറമെ ചിക്കഗാഗോയിലെ വിവിധ പള്ളികളിൽ നിന്നും അമേരിക്കയിലെ മറ്റു സ്റ്റേറ്റുകളിൽ നിന്നുമായി ആയിരത്തി ഇരുന്നൂറ്റമ്പതോളം വിശ്വാസികൾ പങ്കെടുത്ത ഈ ധ്യാനത്തിന്റെ ഉൽഘാടന ചടങ് മാർ ജോയ് ആലപ്പാട്ട് പിതാവ് നിർവഹിച്ചു. മാർ ജേക്കബ് അങ്ങാടിയത്തു പിതാവിന്റെ സാന്നിധ്യവും പ്രാർത്ഥയും ഈ ധ്യാനിത്തിനുടനീളം ഉണ്ടായിരുന്നു. ഇടവക വികാരി റവ. ഫാദർ തോമസ് കടുകാപ്പിള്ളിലിന്റെ നേതൃത്ത്വത്തിലും നിർദ്ദേശങ്ങൾക്കനുസരിച്ചുമുള്ള പ്രവത്തനത്തിലൂടെ ഈ ഉടമ്പടി ധ്യാനം വളരെ ചിട്ടയോടെ പൂർത്തിയാക്കാൻ സാധിച്ചു. ഇടവകയിലെ കൈക്കാരൻമാരുടെ (വിവിഷ് ജേക്കബ്, ബോബി ചിറയിൽ, സന്തോഷ് കാട്ടൂക്കാരൻ, ബിജി സി. മാണി) സഹകരണത്തിൽ അമ്പതോളം വോളന്റിയേഴ്‌സ് അടങ്ങുന്ന പലവിധ കമ്മിറ്റികളുടെയും സഹായവും ഇതിന്റെ സുഗമമായ നടത്തിപ്പിനായി സഹായിച്ചു.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.