എപിക് ഫ്യൂറി,
ഒരു പേര് മാത്രം അല്ല —
ആകാശത്ത് തീകൊണ്ട് എഴുതിയ
ഒരു ക്രോധത്തിന്റെ ശബ്ദം.
ഇറാനെതിരെ അമേരിക്കയും
ഇസ്രായേലും
വിടർത്തിയ മിസൈലുകൾ
രാത്രിയെ പകൽപോലെ കത്തിച്ചു.
നക്ഷത്രങ്ങൾ ഒളിച്ചു,
ആകാശം ചുവന്നു,
ഭൂമി വിറച്ചു.
പവർ എന്ന പേരിൽ
രാജ്യങ്ങൾ കളിക്കുമ്പോൾ
പൊടിയാകുന്നത്
മനുഷ്യരുടെ സ്വപ്നങ്ങളാണ്.
എപിക് ഫ്യൂറി —
പേരിൽ മഹാകാവ്യം.
പക്ഷേ ഭൂമിയുടെ നെഞ്ചിൽ
അതൊരു മുറിവ് മാത്രം.
ചരിത്രം വീണ്ടും ചോദിക്കുന്നു —
ആരാണ് ജയിച്ചത്?
ആരാണ് തോറ്റത്?
കാരണം
യുദ്ധത്തിൽ
എപ്പോഴും ജയിക്കുന്നത്
ശവക്കല്ലറകളാണ്…
ശാന്തി മാത്രം
ഇനിയും കാത്തിരിക്കുന്നു.
ഡോ.മാത്യു ജോയ്‌സ് ,ലാസ് വെഗാസ്

