PRAVASI

ഫൊക്കാനയുടെ 2026 കൺവെൻഷൻ സ്മരണികയിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു

Blog Image


ന്യൂ യോർക്ക്:  ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ  അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും   ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷന് സാക്ഷിയാകുന്ന ചരിത്ര നിമിഷത്തിൽ ഫൊക്കാന ഒരു സ്മരണിക (സൊവനീർ ) പുറത്തിറക്കുന്നു. അതിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു.

ഫൊക്കാനയുടെ പ്രവർത്തനം  ഒരു ചരിത്ര നാളുകളിലൂടെ കടന്നു പോവുകയാണ്. ഇന്ന് ലോകത്തിലേക്കും ഏറ്റവും വലുതും പുരാതനവമായ സംഘടനായ ഫൊക്കാന അതിന്റെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റം വരുത്തി മുന്നേറുബോൾ അത് പ്രവാസി മലയാളികളുടെ പ്രിയങ്കര സംഘടനയായി മാറിക്കഴിഞ്ഞു,  ഏതെങ്കിലും പ്രവാസി സംഘടനകളുടെ  ചരിത്രത്തിൽ ആദ്യമായിട്ടാണ്  കൺവെൻഷന് എട്ട്  മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത് . ഈ കൺവെൻഷനിൽ 4000 ത്തിൽ അധികം ആളുകളെ പ്രീതിക്ഷിക്കുകയും ചെണ്ട മേളത്തിലും , മോഹിനിയാട്ടത്തിലും രണ്ടു ഗിന്നസ് വേൾഡ് റിക്കാർഡുകൾ ഉൾപ്പെടെ ഒരു വിസ്മയ കൺവെൻഷൻ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല എന്ന് പ്രസിഡന്റ്  സജിമോൻ ആന്റണി അറിയിച്ചു.


ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി,കേരളാ ഗവർണർ, ന്യൂ ജേഴ്‌സി ഗവർണ്ണർ, പദ്മാ വിഭൂഷൺ അടൂർ ഗോപലകൃഷ്ണൻ , പദ്മ ശ്രീ എം . എ . യൂസഫലി , പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി , പ്രമുഖ സിനിമ താരങ്ങൾ ആയ നവ്യ നായർ ,, നാദിർഷ , അന്നാ  ബെൻ , പ്രൊഫ . ഗോപിനാഥ് മുതുകാട്  തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ നിങ്ങളും ഭഗവത്താവുക.

 ഫൊക്കാന സോവിനിയർ പ്രമുഖരുടെ കഥ, കവിത, ലേഖനങ്ങൾ എന്നിവയും ചേരുവകകളായിരിക്കും.അമേരിക്കയിലെ പ്രമുഖരായ എഴുത്തുകാർക്ക് മുൻഗണ നൽകുന്ന സ്മരണികയുടെ പ്രാധമിക  പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ കൃതികൾ fokanasouvenir2026@gmail.com എന്ന ഇമെയിലേക്ക്  ജൂൺ  15ന്  മുൻപായി അയച്ചുതരിക.


 ഈ  സുവനീയറിലേക്ക്  കഥ, കവിത, ലേഖനം, നര്‍മ്മം, അനുഭവ വിവരണം, കാര്‍ട്ടൂണ്‍ തുടങ്ങിയവയും ക്ഷണിക്കുന്നു .ഇരുനൂറില്‍പ്പരം പേജുകളില്‍ മേന്മയേറിയ കടലാസില്‍ അച്ചടിക്കുന്ന സുവനീറില്‍ ഒട്ടനവധി പ്രശസ്‌ത മലയാളി സാഹിത്യകാരന്മാരുടെ രചനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അമേരിക്കൻ മലയാളീ എഴുത്തുകാർക്ക് പ്രാധന്യം നൽകി പ്രസിദ്ധികരിക്കുന്ന ഈ  സ്മരണിക   മലയാളാ സാഹിത്യ പ്രചാരണത്തിനൊപ്പം ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തങ്ങളും ഇതിൽ സാക്ഷ്യപെടുത്തും.

സംഘടനകളുടേയും ഗുണകാംക്ഷികളുടേയും ആശംസകളും, ബിസിനസ്‌ പരസ്യങ്ങളും, ഫാമിലി ഫോട്ടോകളും സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണ്.  ഇതിലേക്ക്  ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി   ചീഫ് എഡിറ്റർ ജോയ്‌ ഇട്ടനും, സബ് എഡിറ്റേഴ്സ് ആയ ലിജോ ജോൺ , കെ .കെ . ജോൺസൺ , കോർഡിനേറ്റർ പ്രവീൺ തോമസ് മറ്റ് എഡിറ്റേഴ്സ് എന്നിവർ അഭ്യർഥിച്ചു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.