പാലക്കാട്: ശനിയാഴ്ച സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ മണ്ണാർക്കാട് എംപ്ലോയ്മെന്റ് ഓഫീസർക്ക് മണ്ണാർക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് ദാരുണാന്ത്യം. പത്തിരിപ്പാല മണ്ണൂർ പനവച്ചപറമ്പിൽ കേശവന്റെ മകൾ പ്രസന്നകുമാരി(56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് ആണ് അപകടം.
സ്റ്റാൻഡിൽ ആളെ ഇറക്കിയ ശേഷം പുറത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി പ്രസന്നകുമാരി വീഴുകയും പിൻവശത്തെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടൻ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


