PRAVASI

എല്‍ഗ്രോവ് മലയാളി സോഷ്യല്‍ ക്ലബ് ചീട്ടുകളി മത്സരം സംഘടിപ്പിച്ചു

Blog Image


കാലിഫോര്‍ണിയ: എല്‍ഗ്രോവ് മലയാളി സോഷ്യല്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് ചീട്ടുകളി മത്സരവും (28) റമ്മി ടൂര്‍ണമെന്‍റും വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. കാലിഫോര്‍ണിയയിലെ എല്‍ഗ്രോവ് സിറ്റിയില്‍ പുതുതായി രൂപംകൊണ്ട തദ്ദേശവാസികളായ മലയാളികളുടെ കൂട്ടായ്മയാണ് എല്‍ഗ്രോവ് മലയാളി സോഷ്യല്‍ ക്ലബ്. കേരളത്തിന്‍റെ തനതായ കളികള്‍ ഇവിടെ ചെയ്യുവാനും പുതിയ തലമുറയിലേക്ക് പകരുകയെന്നതുമാണ് ക്ലബിന്‍റെ ഉദ്ദേശ്യം. നവംബര്‍ 1-ന് ക്ലബിന്‍റെ ഔപചാരികമായ ഉദ്ഘാടനവും നടത്തപ്പെട്ടു. അന്നു നടന്ന ചീട്ടുകളി മത്സരത്തിലും (28), റമ്മി ടൂര്‍ണമെന്‍റിലും ധാരാളം അംഗങ്ങള്‍ പങ്കെടുത്തു. മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. 24 ലൈവ് ഐറ്റി, സിജില്‍ പാലക്കലോടി, എല്‍ദോസ് പാലക്കാടന്‍, രാജന്‍ ജോര്‍ജ്, സ്പൈസ് ഓഫ് സതേണ്‍ എന്നിവര്‍ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തു.
റമ്മി ടൂര്‍ണമെന്‍റില്‍ രാജേഷ് ജോസ്, ജസ്റ്റിന്‍ മറ്റത്തില്‍, ജെറി കളപ്പുരയില്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയിച്ചു. 28-ചീട്ടുകളി മത്സരത്തില്‍ പ്രീതു, അജേഷ്, ശ്രീരാജ് ടീം ഒന്നാം സ്ഥാനവും ഹരി, വിഷ്ണു, ബിജു ടീം രണ്ടാം സ്ഥാനവും അജേഷ്, ജോബി, ജെയിംസ് ടീം മൂന്നാം സ്ഥാനവും നേടി വിജയിച്ചു. രാവിലെ മുതല്‍ വൈകുന്നേരം വരെ വിഭവസമൃദ്ധമായ ഭക്ഷണവും നല്കി. വളരെ മികച്ച രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച സംഘാടകരെ എല്ലാവരും അഭിനന്ദിച്ചു. പ്രസിഡണ്ട് രാജേഷ് ജോസ്, സെക്രട്ടറി ജെയ്സ് കളപ്പുരയില്‍, ട്രഷറര്‍ തമ്പി ചാമക്കാലായില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.