തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ നടന്ന ഇ.ഡി പരിശോധനയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടു. പരിശോധന പൂർത്തിയായതിന് പിന്നാലെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ സിപിഎം പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.
ഇതൊരു തുടക്കം മാത്രമായി കാണുന്നുവെന്നും, രാഷ്ട്രീയ പ്രേരിതമായ ഇത്തരം നടപടികളിലൂടെ തങ്ങളെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഭീഷണികൾക്ക് മുന്നിൽ പതറുന്നവരല്ല തങ്ങളെന്നും, ഏത് പ്രതിസന്ധിയേയും ഒന്നിച്ച് നേരിടുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

