PRAVASI

കവിയൂർ വൈ എം സി എ യിൽ ലഹരി ബോധവൽക്കരണ പരിപാടിയും, ഫൊക്കാന മെഡിക്കൽ കാർഡ് വിതരണവും

Blog Image

കവിയൂർ : വൈ.എം.സി.എ.യുടെ ലഹരി ബൊധവത്കരണ യജ്ഞത്തിന്റെ രണ്ടാം ഘട്ടവും ഫൊക്കാന മെഡിക്കൽ കാർഡിൻ്റെ വിതരണവും ഇന്ന് കവിയൂർ വൈ എം സി എയിൽ നടക്കും . ലഹരി ബോധവൽക്കരണ പരിപാടിയുടെ രണ്ടാംഘട്ടം മുൻ D.G.P. ബഹു. ശ്രീ.ഇഷ‌മാജ് സിംഗ് വൈകിട്ട് 6 മണിക്ക്  ഉദ്ഘാടനം ചെയ്യും. ലഹരി ദുരന്തങ്ങളുടെ വാർത്തകൾ നമ്മ അടിക്കടി ഭീതിപ്പെടുത്തുന്നു. വിദ്യാർത്ഥികളിൽ പോലും ലഹരിയോ ടുള്ള ആസക്തി അത്യന്തം വർദ്ധിച്ചിരിക്കുന്നു. ഒരു രസത്തിനുവേണ്ടി ഒരു പ്രാവശ്യം ഉപയോഗിച്ചാൽപോലും അതിന് അടിമപ്പെട്ടുപോകുന്ന മാദക ലഹരികൾ ഇന്നു സുലമാണ്. സമൂഹം ഒന്നാകെ ഏറെ ജയ യോടെ കാത്തിരുന്നില്ലെങ്കിൽ നമ്മുടെ പിഞ്ചുതലമുറ കൈവിട്ടു പോകും എന്ന അവസ്ഥയാണ് . തക്ക സമയത്തുള്ള അർത്ഥവത്തായ ആശയ വിനിമയവും ഫലപ്രദമായ ബോധവത്കര ണവും കൊണ്ട് നാൽ ഈ വിപത്തിനെ നേരിടാം.

"Say no to drugs" എന്ന കാമ്പയിൻ വൈ എം സി എ ഫലപ്രദമായി നടത്തിക്കൊണ്ടിരിക്കുന്നു.
വൈ എം സി എ പ്രസിഡൻ്റ് ജേക്കബ് 
മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ D.G.P. ബഹു ശ്രീ ഋഷിരാജ് സിംഗ് നിർവ്വഹിക്കുന്നതുമാണ്. മുഖ്യാതിഥിയായി ഫൊക്കാനാ പ്രസിഡൻ്റ് ഡോ.സജിമോൻ ആൻ്റണി ഫൊക്കാന മെഡിക്കൽ കാർഡുകളുടെ വിതരണവും, ബഹു.ശ്രീ.ജോർജി വർഗ്ഗീസ് പ്രതിജ്ഞയുടെ കാർഡ് റിലീസും നിർവ്വഹിക്കുന്നതാണ്. ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പ്രഭാഷണം നടത്തും. റവ: ഷാജി തോമസ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ ഇടവകകളിലെ യുവജന സംഘങ്ങളും സ്പോർട്സ് ഹോസ്റ്റൽ കുട്ടികളും ചടങ്ങിൽ  പങ്കെടുക്കുന്നതാണ്. ജോയി സാം വർഗീസ് , കെ. സി. മാത്യു , സി. ജി ഫിലിപ്പ് റിനോജ് ജോർജ് വർഗീസ് , റെജി പോൾ എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റി പ്രവർത്തിക്കുന്നു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.