കോഴിക്കോട്: ഒഞ്ചിയം ദോശീയപാത കുഞ്ഞിപ്പള്ളിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സികെ ഹൗസിലെ റഫീഖ് (45) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അപകടം.
സർവീസ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്നതിനിടെ മഴയിൽ തകർന്നു വീണ കുഴിയിലേക്ക് ഓട്ടോ മറിയുകയായിരുന്നു. ഉടൻ തന്നെ മാഹി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.പിതാവ്: പരേതനായ അഹമ്മദ്. മാതാവ്: പാത്തുട്ടി. ഭാര്യ: സബീന. മക്കള്‍: ഷാഹിദ്,അഫ്രീദ്, നേഹ. സഹോദരങ്ങള്‍:നസീര്‍, ജുനൈസ്, ജസീല, സലീല.

