PRAVASI

ഡോ വിനു ജോൺ ഡാനിയേലിന്റെ പിതാവ് പ്രഫ. ടി. ടി. ഡാനിയേൽ അന്തരിച്ചു

Blog Image

ഡിട്രോയിറ്റ് /പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് ഹിന്ദി വിഭാഗം മുൻ എച്ച്.ഒ.ഡി.യും റിട്ടയർഡ് പ്രഫസറുമായിരുന്ന പ്രഫ. ടി. ടി. ഡാനിയേൽ ഏപ്രിൽ 22നു പത്തനംതിട്ടയിൽ അന്തരിച്ചു.

ഫിലാഡൽഫിയ മാർത്തോമാ സഭാംഗവും അമേരിക്കയിലെ സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗീകനായ ഡോ വിനു ജോൺ ഡാനിയേലിന്റെ പിതാവാണ് പരേതൻ

ശാസ്താംകോട്ട സിനിമ പറമ്പിൽ, തയ്യിൽ തെക്കേതിൽ കുടുംബത്തിൽ എൻ. തങ്കൻ സാറിന്റെ ഇളയ മകനായി ജനിച്ച അദ്ദേഹം, പത്തനംതിട്ട പുത്തൻപീടിക സന്തോഷ് ജംഗ്ഷനിലായിരുന്നു താമസം.

കഴിഞ്ഞ കുറച്ചുകാലമായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം, സമൂഹത്തെയും വിദ്യാർത്ഥികളെയും ഒരുപോലെ സ്വാധീനിച്ച ജീവിതമാണ് നയിച്ചിട്ടുള്ളത്.

ഭാര്യ: ശോശാമ്മ ഉമ്മൻ (കുഴിക്കാല സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രഥമാധ്യാപിക).
മക്കൾ: ഡോ. വിനോ ജോൺ ഡാനിയേൽ (അമേരിക്ക), വിനീത ആനി ഡാനിയേൽ.( ഓസ്ട്രേലിയ)

 പ്രിയപ്പെട്ട അധ്യാപകനും ഗാന്ധിയനുമായിരുന്ന അദ്ദേഹം, ഒട്ടേറെ വിദ്യാർത്ഥികളെ പ്രസംഗരംഗത്ത് കൈപിടിച്ചുയർത്തിയ ശ്രേഷ്ഠ ഗുരുവായിരുന്നു.  .

വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, വിദ്യാർത്ഥികളുടെ വ്യക്തിജീവിതത്തിലും ദിശാബോധം നൽകിയ അധ്യാപകനായിരുന്നു അദ്ദേഹം. സദുപദേശങ്ങളിലൂടെ ജീവിതമൂല്യങ്ങൾ പകർന്നു നൽകിയ ഗുരുവര്യനായി വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ അദ്ദേഹം എന്നും ജീവിക്കും. സാമൂഹിക പ്രവർത്തനങ്ങൾ ജീവിതമാക്കിയിരുന്ന അദ്ദേഹം, സെന്റ് ബേസിൽ അസോസിയേഷൻ വൈസ് പ്രസിഡന്റായും മദ്യനിരോധന സമിതി പ്രവർത്തകനായും ശ്രദ്ധേയ സേവനം കാഴ്ചവെച്ചു.

വാഗ്മി എന്ന നിലയിൽ തന്റെ തനതായ ശൈലിയിലൂടെ ശ്രോതാക്കളെ ആകർഷിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അതുല്യമായിരുന്നു. കൺവെൻഷനുകൾക്കും വിവിധ പ്രഭാഷണങ്ങൾക്കുമായി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും അദ്ദേഹത്തെ ക്ഷണിക്കുമായിരുന്നു.ഡാനിയേൽ സാർ പ്രസംഗിക്കുന്നുവെന്നറിഞ്ഞാൽ വലിയ ജനക്കൂട്ടം ഒഴുകിയെത്തുമായിരുന്നു

മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രമുഖ കൺവെൻഷൻ പ്രാസംഗികനും സുവിശേഷകനുമായിരുന്ന അദ്ദേഹം, തനതായ വാഗ്മിത്വത്തിലൂടെ ആയിരങ്ങളെ ആകർഷിച്ചിരുന്നു. പത്തനംതിട്ട ജെ.സി.ഐ പ്രസിഡന്റായും, വൈ.എം.സി.എ ഡയറക്ടർ ബോർഡ് മെമ്പറായും, ബൈബിൾ സൊസൈറ്റി പ്രവർത്തകനായും, എക്യുമെനിക്കൽ അസോസിയേഷൻ അംഗമായും, ശിശുക്ഷേമ സമിതി അംഗമായും വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. കോളേജിൽ സ്റ്റാഫ് കൗൺസിൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാര ശുശ്രുഷകൾ ഏപ്രിൽ 25 ശനിയാഴ്ച പത്തനംതിട്ടയിൽ.
കൂടുതൽ വിവരങ്ങൾക്കു  ഡോ. വിനു ജോൺ ഡാനിയേൽ(ഡിട്രോയിറ്റ്)-1 267 644 6004

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.