ഡോ. സിമി ജെസ്റ്റോ ജോസഫ് 2025-ലെ ഐ.പി.സി.എൻ.എ (India Press Club of North America) മീഡിയ എക്സലൻസ് അവാർഡ് ടെലിവിഷൻ ആങ്കറിങ്ങ് വിഭാഗത്തിൽ നേടി.മാധ്യമരംഗത്ത് പത്ത് വർഷത്തിലേറെ നീണ്ടുനിൽക്കുന്ന അവരുടെ സമർപ്പണത്തിനും മികവിനുമാണ് ഈ പുരസ്‌കാരം ലഭിച്ചത്. ഏഷ്യാനെറ്റ് യുഎസ് വീക്ലി റൗണ്ടപ്പ് പരിപാടിയിൽ 400 എപ്പിസോഡുകൾ അവതരിച്ചു നൽകിയ സംഭാവനയും, അതുപോലെ അവർ സൃഷ്ടിച്ച “ലൈഫ് ആൻഡ് ഹെൽത്ത്” പരിപാടിയും പ്രേക്ഷകരുടെ വൻസ്വീകരണം നേടിയിരുന്നു.
ഏഷ്യാനെറ്റ് , ഫ്‌ളവേഴ്‌സ് ചാനലുകളിലെ ചിക്കാഗോയിൽ നിന്നുള്ള ടി വി അവതാരികയി മാധ്യമ രംഗത്ത് ചുവടുറപ്പിച്ചു. കൈരളി ടിവിയിലെ ഓർമ്മസ്‌പർശം എന്ന സംഗീത പരിപാടിയുടെ പ്രധാന അവതാരികയായി ശ്രദ്ധിക്കപ്പെട്ടതിന് ശേഷം ഏഷ്യാനെറ്റിൽ യുഎസ് വീക്കിലി റൗണ്ടപ്പിന്റെ പ്രധാന അവതാരികയായി അഞ്ചു വർഷത്തോളം പ്രവർത്തിച്ചു.
ചിക്കാഗോയിലെ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിൽ Nursing Innovation and Research Center ന്റെ system Senior Director ആയി പ്രവർത്തിക്കുന്ന ഡോ. സിമി ജെസ്റ്റോ മൂന്ന് ഫെല്ലോഷിപ്പുകളും രണ്ടു ഡോക്ട്രേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യ രംഗത്തെ നേതൃത്വ പാടവത്തിന് ലഭിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ American College of Healthcare Executives ന്റെ ഫെല്ലോഷിപ്പ് ഡോ. സിമി ജെസ്റ്റോയുടെ ഏറെ ശ്രദ്ധ്യമായ നേട്ടമാണ് ഇത് കൂടാതെ the National Academies of Practice (NAP), the American Association of Nurse Practitioners (FAANP) എന്നിവയുടെ ഫെല്ലോഷിപ്പുകൾ ഡോ. സിമി ജെസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്. ANA-Illinois 40 Under 40 Nurse Leader Award, the American Association of Nurse Practitioners (AANP) National Award for Excellence in Clinical Practice, and Top Nurse Practitioner Award in USA എന്നീ പുരസ്കാരങ്ങളും ഡോ. സിമി ജെസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്.
.jpg)







