തിരുവല്ല:മാർത്തോമ്മാ സഭയുടെ സീനിയർ സിറ്റിസൺ ഫെല്ലോഷിപ് കേന്ദ്ര ജനറൽ സെക്രട്ടറി ആയി ഡോ റോയ്സ് മല്ലശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ ആയ റോയ്സ് സഭയുടെ മുഖപത്രമായ മലങ്കര സഭാ താരക ചീഫ് എഡിറ്റർ, മാർത്തോമ്മാ സ്റ്റുഡന്റസ് കോൺഫറൻസ് കേന്ദ്ര പ്രസിഡന്റ്, മാർത്തോമ്മാ യുവജനസഖ്യം കേന്ദ്ര ഉപാധ്യക്ഷൻ, എപ്പസ്കോപ്പൽ നോമിനേഷൻ ബോർഡ് മെമ്പർ, വൈദിക സെലക്ഷൻ ബോർഡ് അംഗം.
മാർത്തോമ്മാ ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ മെമ്പർ, വൈ എം സി എ ലണ്ടൻ യൂത്ത് സെന്റർ ഡയറക്ടർ, വൈസ്മെൻ ഇന്റർനാഷണൽ യുണൈറ്റഡ്നേഷൻസ് അന്തർ ദേശീയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
പ്രസിഡന്റ് ഡോ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര വാർഷിക സമ്മേളനത്തിലാണ് അടുത്ത മൂന്ന് വർഷത്തെഭാരവാഹികളെ തെരഞ്ഞെടുത്തത്. വികാരിജനറൽ റവ ഡോ സി കെ മാത്യ മുഖ്യ വരണാധികാരിയായി പ്രവർത്തിച്ചു. പ്രൊഫ ഫിലിപ്പ് എൻ തോമസ് തിരുവല്ല വൈസ് പ്രസിഡന്റ് ആയും വി ടി തോമസ് മല്ലപ്പള്ളി ട്രഷറർ ആയും തെരെഞ്ഞെടുക്കപ്പെട്ടു.
ഭദ്രാസനങ്ങളിൽ നിന്നുള്ള കേന്ദ്ര കമ്മറ്റി അംഗങ്ങളായി സജി മുക്കരണത്ത്, ബാബു വെമ്മേലി ( റാന്നി നിലക്കൽ) അഡ്വ മോഹൻ ജോർജ് ( കുന്നംകുളം മലബാർ ) ജേക്കബ് ജോർജ്, പി സി തോമസ് (നീരണം മാരാമൺ), ജോണി ഇ ജോൺ, ടൈറ്റസ് വറുഗീസ് (കോട്ടയം കൊച്ചി ), ജേക്കബ് ജോർജ്, സജി ജോർജ് (അടൂർ ), പ്രൊഫ ജേക്കബ് കോശി, അഡ്വ ജോൺ പി തോമസ് (ചെങ്ങന്നൂർ മാവേലിക്കര ), അഡ്വ ജോർജ് വറുഗീസ്, തങ്കച്ചൻ ടി ഒ (കൊട്ടാരക്കര പുനലൂർ ), വി ടി സാമൂവേൽ, വർഗീസ് സാമൂവേൽ ( മുംബൈ ) ചെറിയാൻ ജോർജ് ( ചെന്നൈ ബാംഗളൂർ )എന്നിവരെ തെരെഞ്ഞെടുത്തു.




