PRAVASI

ഡോ ഒ എം രാജുക്കുട്ടി കേരളാ എക്സ്പ്രസ്സ്‌ ഓഫീസ് സന്ദർശിച്ചു

Blog Image

ചിക്കാഗോ: വേൾഡ് മിഷൻ ഇവാൻജലിസം സഭയുടെ ജനറൽ പ്രസിഡന്റ് ഡോക്ടർ ഒ എം രാജുകുട്ടിയും ഭാര്യ സൂസൻ രാജുക്കുട്ടിയും കേരള എക്സ്പ്രസ് ഓഫീസ് സന്ദർശിച്ച് സൗഹൃദ സംഭാഷണവും അനുഗ്രഹ പ്രാർത്ഥനയും നടത്തി. കേരള എക്സ്പ്രസ്സ് ചീഫ് എഡിറ്റർ കെ എം ഈപ്പൻ, അനിഷ് ഈപ്പൻ, അജിത് ഈപ്പൻ ഡോ ടൈറ്റസ് ഈപ്പൻ, ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്ൽ ചർച്ചസ് ഇൻ ചിക്കാഗോയുടെ കൺവീനർ പാസ്റ്റർ സേവിയർ  ജെയിംസ്, ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷൻ പ്രസിഡന്റ് ഡോ അലക്സ്‌ ടി കോശി, ജനറൽ സെക്രട്ടറി  കുര്യൻ ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 500 ഓളം സഭകൾ ഡബ്ലിയു എം ഇ പ്രസ്ഥാനത്തിനുണ്ട്. സഭയുടെ വാർഷിക കൺവൻഷനായ കരിയംപ്ലാവ് കൺവൻഷൻ  അന്തർദേശീയ പ്രസിദ്ധമാണ്. പത്തനംതിട്ട ജില്ലയിലെ കരിയംപ്ലാവ് എന്ന സ്ഥലത്ത് എളിയ രീതിയിൽ ആരംഭിച്ച കൺവെൻഷൻ ഇന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന മഹാസമ്മേളനമായി മാറി. തന്റെ ഭാര്യയുടെ പിതാവായ പാസ്റ്റർ സി എസ് മാത്യു ആരംഭിച്ച പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ മരണശേഷം ഡോ ഓ എം രാജുകുട്ടി നേതൃത്വം നൽകിവരുന്നു. നിരവധി ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ ഒ എം രാജുകുട്ടി. അദ്ദേഹത്തിന്റെ പ്രസിദ്ധ ഗാനമായ പാരിൽ പാർക്കും എന്നായുസ്സിൽ   എന്ന ഗാനത്തിന് ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ വി നാഗൽ കീർത്തന അവാർഡ് ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി എസ് ബി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ഹിസ്റ്ററിയിലും മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. ചിക്കാഗോയിൽ വച്ച് നടന്ന പെന്തക്കോസ്തു സഭകളുടെ സംയുക്ത കൺവെൻഷനിൽ മുഖ്യ പ്രാസംഗികൻ ആയിരുന്നു അദ്ദേഹം.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.