തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാർട്ടിവേദിയിൽ അഭിപ്രായങ്ങൾ പറയാമെന്നും സണ്ണി ജോസഫ് നിർദ്ദേശിച്ചു. വിവാദ പ്രസ്താവനകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണം. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിലക്ക് എല്ലാവര്ക്കും ബാധകമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണ്. മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. ആലോചിച്ച് എടുത്ത പക്വതയാര്‍ന്ന തീരുമാനമാണ് അത്. സര്‍ക്കാര്‍ നിലപാടിൽ സിപിഎം ആണ് പെട്ടതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

