PRAVASI

DMA-യുടെ 'പൊലിമ-2025' ഒരുക്കങ്ങൾ പൂർത്തിയായി

Blog Image

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ പൊലിമ-2025 ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായും രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാവരും കൃത്യസമയത്ത് തന്നെ എത്തിച്ചേർന്ന് ഇതിൻറെ ഭാഗമാകണമെന്നും  പ്രസിഡൻറ് ബിജു ജോസഫ്, വൈസ് പ്രസിഡൻറ് ദിനേഷ് ലക്ഷ്മണൻ, സെക്രട്ടറി നോബിൾ തോമസ്, ജോയൻറ് സെക്രട്ടറി അശോക് ജോർഡൻ, ട്രഷറർ പ്രവീൺ നായർ, ജോയൻറ് ട്രഷറർ സഞ്ജു കോയിത്തറ എന്നിവർ അറിയിച്ചു.  

ഓഗസ്റ്റ് 9 ശനിയാഴ്ച സ്റ്റെർലിംഗ് ഹൈറ്റ്സിലുള്ള ഹെൻട്രി ഫോർഡ് പെർഫോമൻസ് സെൻ്ററിൽ വച്ചാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ചിരിക്കുന്നത്. പാചക കലയുടെ കുലപതി  പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇത്തവണത്തെ ഓണ സദ്യക്ക് മേൽനോട്ടം വഹിക്കുന്നത് . മൂന്നുതരം  പായസവും ബോളിയും  ഉൾപ്പെടെ 35 ഓളം വിഭവങ്ങളാണ് ഇത്തവണത്തെ ഓണസദ്യക്ക് കേരളത്തിൽ നിന്നും വരുത്തിയ തൂശനിലയിൽ വിളമ്പുന്നത്. അതുകൂടാതെ പതിവുപോലെ വിഭവസമൃദ്ധമായ കലാസദ്യയും ഒരുക്കിയിട്ടുണ്ട്.

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും ഈ വർഷത്തെ ഓണാഘോഷമെന്നും പോയ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം ആളുകൾ പങ്കെടുക്കുന്ന ഈ ഓണാഘോഷ പരിപാടി മിഷിഗണിൻ്റെ ചരിത്രത്തിൽ ഇതുവരെ നടന്നിട്ടുള്ള ഓണാഘോഷ പരിപാടികളിൽ ഏറ്റവും വലിയ ഓണ മഹാമഹം ആയിരിക്കും. അതുകൊണ്ടുതന്നെ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നതെന്ന്  പൊലിമ- 2025 ചെയർമാൻ സൈജൻ കണിയോടിക്കൽ അറിയിച്ചു.  രാവിലെ 11 മുതൽ അഞ്ചു സ്ളോട്ടുകളായി ആയി തിരിച്ച് ഗസ്റ്റ്കൾക്ക് മുൻകൂട്ടി സദ്യ ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നുംഏകദേശം ഒരു ആഴ്ച മുമ്പ്  എല്ലാ സ്ലോട്ടുകളും സോൾഡ് ഔട്ട് ആയതിനെ തുടർന്ന് ഒരു അഡീഷണൽ സ്ളോട്ട് കൂടി ആരംഭിച്ചിട്ടുണ്ടെന്നും ഇനിയും ആരെങ്കിലും സദ്യയിൽ ബുക്ക് ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യണം എന്നും കോ - ചെയർ രാജേഷ് കുട്ടി അഭ്യർത്ഥിച്ചു.  അതും സോൾഡ് ഔട്ട് ആയി കഴിഞ്ഞാൽ ഇനി മറ്റൊരു സ്ലോട്ട് ഓപ്പൺ ചെയ്യുവാൻ സാധിക്കുകയില്ല എന്നും അതുപോലെതന്നെ രജിസ്റ്റർ ചെയ്തിരിക്കുന്നവർ അവർക്ക് നല്കിയിരിക്കുന്ന സമയത്തിന് അരമണിക്കൂർ മുമ്പ് രജിസ്ട്രേഷൻ കൗണ്ടറിൽ എത്തി അവർക്കുള്ള പാസ്സ് കൈപ്പറ്റേണ്ടതാണ് എന്നും ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർ ചെയ്ത സമയത്തിന് ശേഷം വരുന്നവർക്ക് ഇരുന്ന സദ്യ കഴിക്കുവാൻ ഒരുപക്ഷേ സാധിക്കുകയില്ല എന്നതുകൊണ്ടുതന്നെ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാവരും കൃത്യസമയത്ത് തന്നെ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിച്ചേരേണ്ടതാണ്.  
നൂറിൽപരം വോളണ്ടിയേഴ്സ് ആണ് ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ്റെ ഓണാഘോഷ പരിപാടികളിൽ സദ്യ വിളമ്പാൻ ഉണ്ടായിരിക്കുക.  കൂടാതെ വിവിധ ഫോട്ടോബൂത്തുകൾ, പൂക്കളം, മാവേലി അങ്ങനെ ഏറെ ആസ്വാദ്യകരമായ പ്രോഗ്രാമുകളും ഇതിൻറെ സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഈ നല്ല അവസരം നഷ്ടപ്പെടുത്താതെ പ്രയോജനപ്പെടുത്തുവാൻ ഒരിക്കൽ കൂടി എല്ലാവരും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് മെന്ന് ഭാരവാഹികൾ വീണ്ടും അഭ്യർത്ഥിക്കുകയുണ്ടായി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.