മന്ത്രിസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത പരിഹാസത്തോടെ പ്രതികരിച്ച് സുരേഷ് ഗോപി. തന്റെ രാജി വാർത്തകളോട് പ്രതികരിച്ചുകൊണ്ട് സുരേഷ് ഗോപി പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ്. “സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ”. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോടായി “ലത് ശരിയല്ല ഇനിയെങ്കിലും മാറ്റണം!” എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സത്യം എന്താണെന്ന് അറിയാൻ ഇന്ന് ഒരൊറ്റ ക്ലിക്ക് മാത്രം മതിയെന്നും, അതുകൊണ്ട് ഇത്തരം ‘സിനിമ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് ശക്തമായ ഭാഷയിൽ സുരേഷ് ഗോപി തന്നെ നേരിട്ട് മറുപടി നൽകിയതോടെ, കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായിരുന്ന രാജി വിവാദങ്ങൾക്ക് ഇതോടെ വിരാമമായിരിക്കുകയാണ്.

