ന്യൂജേഴ്സി : ചിക്കാഗോ സെൻ്റ് തോമസ് സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ മെയ് 23, 24, 25 തീയതികളിൽ നടത്തപ്പെട്ട പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് ഭക്തിനിർഭരമായി സമാപിച്ചു. ന്യൂജേഴ്സി സോമർസെറ്റ് സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ പള്ളിയിൽ വെച്ചാണ് ദിവ്യകാരുണ്യ കോൺഗ്രസ് നടത്തപ്പെട്ടത്.
വിവിധ ഇടവകകളിൽ നിന്നും വൈദികരും കന്യാസ്ത്രീകളും, വിശ്വാസികളും ഉൾപ്പെട്ട വലിയൊരു വിശ്വാസ സമൂഹം ആദ്യാവസാനം ഈ ആത്മീയ സമ്മേളനത്തിൽ പങ്കെടുത്തു. വിശ്വാസത്തിലും, സ്നേഹത്തിലും, ഐക്യത്തിലും അധിഷ്ടിതമായി ജീവിക്കുവാനുള്ള പരിശീലനവും ബോധവൽക്കരണവും നൽകുകയെന്ന ലക്ഷ്യമായിരുന്നു ഈ മഹാ സംഗമത്തിൻ്റെ കാതൽ.
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ മുഖ്യകാർമ്മികത്വത്തിലും മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെട്ട സമൂഹബലിയോടെയാണ് ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കം കുറിച്ചത്. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ദിവ്യകാരുണ്യ കോൺഗ്രസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
മുതിർന്നവർക്കും , യുവജനങ്ങൾക്കും , കുട്ടികൾക്കും വേണ്ടി ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേക ക്ലാസുകളും , ചർച്ചകളും നടത്തപ്പെട്ടു. ഫാ. ഡാനിയൽ പൂവണ്ണത്തിൽ , ഡോ. സിന്ധു നടരാജൻ , ഡോ. അബ്രഹാം മാത്യു, ഫാ. തോമസ് കടുകപ്പള്ളിൽ , ഡോ. സ്കോട്ട് ഹാൻ, ഡോ. ലോറൻസ് ഫെയ്ൻ ഗോൾഡ് ,ഫാ. തോമസ് പുളിക്കൽ , ഫാ. ജോബി ജോസഫ് , പോൾ.ജെ. കിം , സാം കുട്ടപ്പശ്ശേരി , അലീന തോപ്പുറത്ത്, ഫാ. ജോയൽ പയസ് , ഡോ. ജെയ്സി ജോസഫ് , അനീന ജോസഫ് , ബ്രദർ ആൻ്റണി, ഫാ. രാജീവ് വലിയവീട്ടിൽ , മാത്യു ജേക്കബ്, ജ്യോതിനി മാളേയ്ക്കൽ, ഫാ. കെവിൻ മുണ്ടക്കൽ , ജോയൽ വെട്ടിക്കാടൻ , അലക്സ് ഗോട്ടെ , സിസ്റ്റർ ആഗ്നസ് മരിയ, ഫാ. ജോസഫ് അലക്സ് , ഫാ. മെൽവിൻ പോൾ, സാബിൻ മാത്യു തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ , ബിഷപ്പ് മാർ ജോയി ആലപ്പാട്ട് , ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ഫാ. തോമസ് കടുകപ്പള്ളിൽ തുടങ്ങിയവർ ദിവ്യകാരുണ്യ കോൺഗ്രസിന് മേൽനോട്ടം വഹിച്ചു.
ഫോട്ടോ: ഫാ. അബ്രഹാം മുത്തോലത്ത്







