PRAVASI

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുക്കുന്നു; മുഴുവൻ മദ്യശാലകളും രണ്ട് ദിവസം അടച്ചിടാൻ ദില്ലി സർക്കാരിൻ്റെ ഉത്തരവ്

Blog Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുക്കുന്നതിനിടെ ദില്ലിയിൽ രണ്ട് ദിവസം മദ്യശാലകൾ അടച്ചിടും. ഒക്ടോബർ ഒൻപത്, 10 തീയതികളിൽ മദ്യശാലകൾ അടച്ചിടുമെന്ന് ദില്ലി സർക്കാർ ഉത്തരവിലൂടെ അറിയിച്ചു. ദില്ലി പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും നിലവിലുള്ള സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. രാജ്യതലസ്ഥാനം കോക്റോച്ച് ജനത പാർട്ടി (സിജെപി) അടക്കമുള്ള സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് വേദിയാകാനിരിക്കെയാണ് മദ്യശാലകൾ അടച്ചിടാനുള്ള തീരുമാനം.ദില്ലി പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും നിലവിലുള്ള സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ, ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന നിലയിലാണ് തീരുമാനമെന്ന് ദില്ലി എക്സൈസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ദില്ലിയിൽ പ്രവർത്തിക്കുന്ന എൽ-6, എൽ-6 ഫ്രണ്ട് ഗ്രൗണ്ട്, എൽ-8, എൽ-10, എൽ-14 എന്നീ ലൈസൻസുകളുള്ള എല്ലാ റീട്ടെയ്ൽ മദ്യവിൽപനശാലകളും ഒക്ടോബർ ഒൻപത്, 10 തീയതികളിൽ പൂർണമായും അടച്ചിടുമെന്ന് ഉത്തരവിൽ അറിയിച്ചു.

എസ്ഐആർ നടപടിക്രമങ്ങളിലെ ക്രമക്കേടിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഒക്ടോബർ 10 മുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിജെപിയുടെ തീരുമാനം. സമാന ആവശ്യം ഉന്നയിച്ച് രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെ ആണ് സിജെപി കൂടി പ്രതിഷേധത്തിന് എത്തുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.