PRAVASI

മൈ ചർച്ച് ആശ്രയ കേന്ദ്ര സമർപ്പണം സെപ്തം. 27-ന് ബെംഗളൂരുവിൽ

Blog Image


ബെംഗളുരു: മൈ ചർച്ചിന്റെ കർണാടകത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച പുതിയ ആസ്ഥാന മന്ദിരമായ ആശ്രയകേന്ദ്രത്തിന്റെ സമർപ്പണം സെപ്തംബർ 27, ഞായറാഴ്ച നടക്കും. ബംഗളുരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ചന്ദ്രാപുരയിലെ ഗീലേജിലുള്ള ആശ്രയ കേന്ദ്രത്തിന്റെ സമർപ്പണ കർമ്മം മൈ ചർച്ച് സ്ഥാപകൻ എ.വി. തോമസ് അന്നു വൈകിട്ട് ആറിന് നിർവഹിക്കും. ഇതോടെ, സംസ്ഥാനത്ത് മൈ ചർച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ- ജീവകാരുണ്യ പദ്ധതികളുടെയും ജീവൻരക്ഷാ പ്രവർത്തനങ്ങളുടെയും അനുബന്ധ പരിപാടികളുടെയും ഏകോപനം പുതിയ ആശ്രയ കേന്ദ്രത്തിൽ നിന്നാകും.

മൈ ചർച്ചിന്റെ കർണാടകത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഇക്കഴിഞ്ഞ ജൂൺ ഏഴിന് 'രക്ഷകന്റെ ഗീതം" എന്ന പേരിൽ വിപുലമായി സംഘടിപ്പിച്ച സംഗീത പരിപാടിയോടെയായിരുന്നു. തുടർന്ന് മലയാള മനോരമയുടെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യ സി.പി.ആർ പരിശീലനം നല്കുന്ന റിവൈവ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്നു.

ആശ്രയ കേന്ദ്രത്തിന്റെ സമർപ്പണത്തോടെ മൈ ചർച്ച്- സേവന, കാരുണ്യപദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമാവുകയും, പദ്ധതികളുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കാനാവുകയും ചെയ്യുമെന്ന് മൈ ചർച്ച വക്താവ് സുനിൽ മാത്യു പറഞ്ഞു. ആശ്രയകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 97461 14444 എന്ന ഫോൺ നമ്പറിൽ വിളിക്കാം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.