ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നോമ്പിന്റെ ചൈതന്യ നിറവിൽ കരുതലിൻ കൈനീട്ടം ഒരുക്കി. ഇടവകയിലെ എല്ലാം വനിതകളെയും കൈനീട്ടം പദ്ധതിയിൽ കോർത്തിണക്കി ഡാളസ് മദർ തെരേസ ഹോമിലെ ഭവന രഹിതർക്കായി അവിശ്യ സാധനങ്ങളും സാമ്പത്തിക സഹായവും എത്തിച്ച് നൽകി. എല്ലാം വനിതകളും ഈ പദ്ധതിയാൽ പങ്കുകാരായി.വിമൺസ് മിനിസട്രി പ്രസിഡന്റ് സിൽവി നടക്കുഴയ്ക്കൽ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആൽഫി പവ്വത്തേൽ, ജോസി ക്ളാക്കിൽ, റാണി ചോരത്ത്, അനില പാലുത്തറ, ജോമിനി ചാമക്കാല, ജെസിൽ മാങ്ങാച്ചാലിൽ, ജോതിസ് കരിങ്ങനാത്ത്, മാത്യു പ്ളാക്കാട്ടിൽ, റ്റീന കുഴിപ്പിൽ, സിസ്റ്റർ അഡ്വൈസർ സി. സബിത എന്നിവരുടെ നേതൃത്വത്തിൽ സാധനങ്ങൾ മദർ തെരേസ ഹോമിൽ എത്തിച്ച് നൽകി.
.jpg)



