ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക സീനിയർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ " ഡാഡി, മമ്മി കൂൾ " ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. റ്റാങ്കിൽവുഡ് റിസോർട്ടിൽ വെച്ച് നടത്തിയ മൂന്ന് ദിവസത്തെ ഒത്തുചേരൽ വിവിധ പരുപാടികളാൽ ഏറെ വ്യത്യസ്തവും പുതുമ നിറഞ്ഞതുമായിരുന്നു. വികാരി ഫാ. ബിൻസ് ചേത്തലിൽന്റെ നിറസാന്നിധ്യം മൂന്ന് ദിവസത്തെ കൂട്ടായ്മയ്ക്ക് മിഴിവേകി. ബഹു. സിസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. സീനിയർ മിനിസ്ട്രി പ്രസിഡന്റ് തിയോഫിൽ ചാമക്കാലയിൽ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ ഏറെ കൃത്യതയോടും കാര്യക്ഷമമായും പരുപാടികൾ ക്രോഡീകരിച്ചു. ഒന്നിച്ചുളള പ്രാർത്ഥനയും ഉല്ലാസവും താമസ്സവും പുത്തൻ ഉണർവേകാൻ സഹായിച്ചു. വിവിധ വ്യത്യസ്ഥമായ പരുപാടികളാൽ ഡാളസ് ക്രിസ്തുരാജ സീനീയർ മിനിസ്ട്രി വ്യത്യസ്ഥമായി പ്രവർത്തിക്കുന്നു.








