ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ഹോളി ചൈൽഡ് ഹുഡ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട എയ്ഞ്ചൽസ് ഡാൻസ് ഏവരുടെയും മനം കവർന്നു. കോർഡിനേറ്റർമാരായ ആൽഫി, ജെസിൽ, നീനു എന്നിവരുടെ നേതൃത്വത്തിൽ മാതാപിതാക്കളുടെ സഹകരണത്തോടെ നാല്പത്തിയഞ്ചോളം കുട്ടികളെ പ്രത്യേകമായി ഒരുക്കി അണിനിരത്തി . ഇവരുടെ അക്ഷീണമായ പ്രവർത്തനത്തിലൂടെ തിരുപ്പിറവി ആഘോഷം ഏറെ ഹൃദ്യമായി മാറി എന്ന് വികാരി ഫാ. ബിൻസ് ചേത്തലിൽ അറിയിച്ചു. അന്നേ ദിവസം " ആട്ടം " ചെണ്ടമേളം ടീം ഫ്യൂഷൻ പ്രോഗ്രാം ഒരുക്കി. ഈ വർഷം ആദ്യമായി ക്രിസ്തുമസ് ആഘോഷിക്കുന്ന 11 കുഞ്ഞുങ്ങളെ പ്രത്യേകം ആദരിച്ചു.





