ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യംഗ് കപ്പിൾസ് മീറ്റ് " മിന്നൽ വള " ശനിയാഴ്ച നടത്തപ്പെടും. ഇടവകയിലെ 50 വയസ്സിന് താഴേ പ്രായമായ കപ്പിൾസ് അണിയിച്ച് ഒരുക്കുന്ന സംഗമമാണിത്. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സോഷ്യൽ അവറോടെ പരുപാടികൾ ആരംഭിക്കും. തുടർന്ന് വികാരി ഫാ. ബിൻസ് ചേത്തലിൽ സംഗമം ഉദ്ഘാടനം ചെയ്യും തുടർന്ന് ക്നാനായ റീജിയൻ ഫാമിലി കമ്മീഷൻ കോർഡിനേറ്റർ റ്റോണി പുല്ലാപള്ളിയിൽ ക്ലാസ്സ് നയിക്കും. വിവിധ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുമയാർന്ന വ്യത്യസ്ഥ മത്സരങ്ങളും സ്നേഹവിരുന്നും ക്രമീകരിക്കും.


