ഡാളസ് ക്രിസ്തു രാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വി. വിൻസെന്റ് ഡി പോൾ തിരുനാൾ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ "കാരുണ്യദിനം" ആയി ആഘോഷിച്ചു. അഴുകാത്ത ഹൃദയം ഇന്നും വി. വിൻസെന്റ് ഡി പോളിന്റെ സൂക്ഷിക്കുക വഴി അലി മുള്ള ഹൃദയത്തിന് അഴക് ഒരിക്കലും നശിക്കില്ല എന്ന് തിരുന്നാൾ സന്ദേശത്തിൽ വി. ഫാ. ബിൻസ് ചേത്തലിൽ അനുസ്മരിപ്പിച്ചു. വിൻസെന്റ് ഡി പോൾ സൊസൈറ്റിവഴി നടത്തിയ കാരുണ്യ പ്രവർത്തനങ്ങളുടെ ഒരു റിപ്പോർട്ട് ട്രസ്റ്റി കോർഡിനേറ്റർ ടെറി വാളാച്ചേരിൽ അവരിപ്പിച്ചു. വിൻസെന്റ് ഡി പോൾ അംഗങ്ങൾ വി.കുർബാനയ്ക്ക് നേതൃത്വം നൽകി. അന്നേ ദിവസം പുതിയ അംഗങ്ങളെ സൊസൈറ്റി അംഗങ്ങൾ ആക്കി ചേർക്കുകയും ചെയ്തു." കാരുണ്യദിനം " ആചരണത്തിന് പ്രസി പ്രസിഡന്റ് റോയി പുത്തേട്ടിനോട് ഒപ്പമുള്ള എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.
.jpg)
.jpg)
.jpg)

.jpg)

