PRAVASI

അൾത്താര ശുശ്രൂഷ പദവിയിലേക്ക് കുഞ്ഞുങ്ങളെ ഉയർത്തി ഡാളസ്സ് ഇടവക

Blog Image

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ പതിമൂന്ന് കുട്ടികൾ അൾത്താര ശുശ്രൂഷയിലേക്ക് പ്രവേശിക്കപ്പെട്ടു. നിരന്തരമായ പരീശീലനത്തിലൂടെയും ആത്മീയമായി ഒരുക്കത്തിലൂടെയുമാണ് കുട്ടികളെ ഈ ശുശ്രൂഷയിലേക്ക് പ്രവേശ പ്രവേശിപ്പിച്ചത്.

 എയ്ഡൻ കളരിക്കൽ, ജെയ്മി കുഴിപ്പിൽ, എയ്ഡൻ കടവിൽ, ക്രിസ്റ്റഫർ പോട്ടൂർ, ഐസക് ചാമക്കാല, എയ്ഡൻ പുതക്കാട്ട്, നോയൽ പച്ചിക്കര, എയ്ഡൻ പൗവത്തേൽ, ജോൺ പഴയിടത്ത്, സേവ്യർ വില്ലൂത്തറ, ഐസയ അത്തിമറ്റത്തിൽ, എമ്മാനുവേൽ വില്ലൂത്തറ, നിയൽ ചെമ്മാച്ചേൽ എന്നിവർ ശുശ്രൂഷയ്ക്കായ് പരിശീലനം പൂർത്തിയാക്കി അൾത്താര ശുശ്രൂഷകരായി മാറിയത്.

തിരുക്കർമ്മങ്ങൾ ഞായറാഴ്ച രാവിലെ 9.30 ന് മാതാപിതാക്കളുമൊന്നിച്ചുള്ള പ്രദക്ഷിണത്തോടെ ആരംഭിച്ചു.. ഇവരെ പ്രത്യേകം പ്രാർത്ഥിച്ച് ഒരുക്കിയ മാതാപിതാക്കളെ വികാരി ഫാ. ബീൻസ് ചേത്തലിൽ അഭിനന്ദിച്ചു. ഇടവകയ്ക്ക് മുഴുവനും ഒരു നവ്യാനുഭവമായിരുന്നു തിരുകർമ്മങ്ങൾ .


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.