ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ഹാപ്പി മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന എങ്ങ് കപ്പിൾസ് മീറ്റ് " മിന്നൽ വള " ഉത്സവ രീതീയിൽ നടത്തപ്പെട്ടു. ഇടവകയിലെ 50 വയസ്സിന് താഴേ പ്രായമായ കപ്പിൾസ് അണിയിച്ച് ഒരുക്കിയ സംഗമമായിരുന്നു.. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സോഷ്യൽ അവറോടെ പരുപാടികൾ ആരംഭിച്ചു. തുടർന്ന് വികാരി ഫാ. ബിൻസ് ചേത്തലിൽ സംഗമം ഉദ്ഘാടനം ചെയ്ത് എങ്ങ് കപ്പിൾസിന് ക്ലാസ്സ് നടത്തി. വിവിധ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുമയാർന്ന വ്യത്യസ്ഥ മത്സരങ്ങളും സ്നേഹവിരുന്നും ക്രമീകരിച്ചു. കപ്പിൾസ് സംഗമത്തോട് ഒപ്പം കുട്ടികളെയും ഉൾപ്പെടുത്തി യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ " ഹലോ ഹായി " പ്രോഗ്രാം നടത്തപ്പെട്ടു. ആദ്യമായി നടത്തപ്പെട്ട യങ്ങ് കപ്പിൾസും അവരുടെ കുട്ടികളെയും ഒരുമിച്ച് ഉള്ള സംഗമം ഏവർക്കും നവ്യാനുഭവമായി മാറി.
.jpg)









