ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ കാർട്ടർ ബ്ളെഡ് കെയർ യൂണിറ്റുമായി സഹകരിച്ച് മെൻസ് മിനിസ്ട്രി ടീം നടത്തിയ ബ്ളെഡ് ഡ്രൈവ് പ്രോഗ്രാം ഏവരുടെയും ആത്മാർത്ഥ സഹകരണം കൊണ്ട് ഏവർക്കും കരുതലായി മാറി. ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ബ്ളെഡ് ഡ്രൈവ് നടത്തപ്പെട്ടു. നാം അറിയാതെ നമ്മിൽ നിറയുന്ന ജീവന്റെ നന്മയെ പങ്കുവെച്ച എല്ലാവരെയും വികാരി ഫാ. ബിൻസ് ചേത്തലിൽ അഭിനന്ദിച്ചു. പ്രസിഡന്റ് ബിനു അത്തിമറ്റത്തിൽ, ബിബിൻ വില്ലൂത്തറ, ബിബിൻ പാറയ്ക്കൽ പൂത്തറ, ഫ്രാൻസിസ് വട്ടക്കുന്നേൽ, സിൽവസ്റ്റർ കൊടുംക്കുന്നിനാംകുന്നേൽ എന്നിവർ നേതൃത്വം നൽകി.
.jpg)
.jpg)
.jpg)
.jpg)


