ഡാലസ്: ടെക്സസിലെ ആദ്യകാല മലയാളിയും ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍റെ സ്ഥാപക നേതാവും അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്‍റും സാമുഹ്യ സാംസ്ക്കാരിക ജീവകാരുണ്യപ്രവര്‍ത്തകയുമായ ശീമതി ഏലിക്കുട്ടി ഫ്രാന്‍സിസിനെ ഡാലസ് മലയാളി അസോസിയേഷന്‍ ആദരിക്കുന്നു.
കൊപ്പേല്‍ സെയിന്‍റ് അല്‍ഫോണ്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ് 30, ശനിയാഴ്ച രാവിലെ 10.30 നടക്കുന്ന ഓണാഘോഷചടങ്ങില്‍ ശ്രീമതി ഫ്രാന്‍സിസിനെ പൊന്നാടയണിയിച്ച് ഫലകം നല്‍കി ബഹുമാനിക്കും.
1970കളുടെ തുടക്കത്തില്‍ ഡല്‍ഹിയില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ശ്രീമതി ഫ്രാന്‍സിസ് ഡാലസിലെ പാര്‍ക്ക്ലാന്‍റ് മെമ്മോറിയല്‍ ഫോസ്പിറ്റലില്‍ ദീര്‍ഘനാളായി സുപ്രണ്‍ായി ജോലി ചെയ്തു റിട്ടയര്‍ ചെയ്ത് ഇപ്പോള്‍ വിശ്രമജീവിതം നയിച്ചു വരുന്നു. പ്രമൂഖ പത്രപ്രത്രപ്രവര്‍ത്തകനും എഴുത്തുകാരനും സിനിമ, കലാ പ്രവര്‍ത്തകുമായിരുന്ന അന്തരിച്ച സി.എല്‍. ഫ്രാന്‍സീസ് ഭര്‍ത്താവാണ്. അകാലത്തില്‍ അന്തരിച്ച പ്രശസ്ത നടന്‍ ജയന്‍ ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന സിനിമ നിര്‍മ്മിച്ചത് സി.എല്‍ ഫ്രാന്‍സീസാണ്.
നോര്‍ത്ത് ടെക്സസ് മലയാളി അസോസിയേഷന്‍, കൊപ്പേല്‍ മച്ചാന്‍സ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന വമ്പിച്ച ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉള്‍പ്പെടുന്ന കേരളീയ നൃത്തനൃത്ത്യങ്ങളും പൂര്‍വ്വസമൃതികളുണര്‍ത്തന്ന മാര്‍ക്കംകളിയും ടെക്സസ് മലയാളി ഗായകരുടെ ഗാനമേളയുമു ണ്‍ായിരിക്കും.
അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണഘോഷപരിപാടികള്‍ക്കൊപ്പം കേരളീയ തനിമയില്‍ കേരളത്തില്‍ നിന്നുമെത്തിയ പാചകവിദഗ്ദ്ധര്‍ ഇരുത്തിരണ്‍ു വിഭവങ്ങളോടെ ഒരുക്കുന്ന ഓണസദ്യയാണ് പ്രത്യേകത.
ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:
ജൂഡി ജോസ് 4053260190
സൈജു വര്‍ഗീസ് 6233377955
ബിജു ലോസണ്‍ 9723420568
ഡക്സ്റ്റര്‍ ഫെരേര 9727684652
ഷാജി ആലപ്പാട്ട് 2142277771
കുടാതെ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി താഴെ നല്‍കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
https://tinyurl.com/dmaonam2025
പ്രവേശനം പാസുമുലം

ALEYKUTTY FRANCIS

