ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ "സ്നേഹദൂത് " ക്രിസ്തുമസ്സ് കരോളിന് കൂടാരയോഗതലത്തിൽ ആവേശകരമായ തുടക്കം. ഓരോ ഭവനങ്ങളിലും വെഞ്ചരിച്ച ഉണ്ണിയേശുവിന്റെ രൂപം വഹിച്ച് കൊണ്ട് സന്ദർശിച്ച് പ്രാർത്ഥിച്ച് തിരുപ്പിറവിയുടെ സന്ദേശം പങ്കുവെയ്ക്കുന്നു. വികാരിയച്ചനും സിസ്റ്റേഴ്സും കൂടാരയോഗ അംഗങ്ങളുടെ കൂടാരയോഗ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭവനങ്ങൾ സന്ദർശിക്കുന്നത്. ക്രിസ്തു രാജൻ കനിഞ്ഞ് നൽകിയ കാലാവസ്ഥയിൽ എവരും പ്രാർത്ഥനയോടും ആവേശത്തോടും "സ്നേഹദൂതിൽ " പങ്കുകാരാകുന്നു



