PRAVASI

അമ്മത്തണലിൽ ഡാളസ് ലീജിയൻ ഓഫ് മേരി

Blog Image

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ പരി. അമ്മയുടെ അമലോത്ഭവത്തിരുന്നാൾ ലീജിയൻ ഓഫ് മേരീ അംഗങ്ങളുടെ നേതൃത്വത്തിൽ അനുഗ്രഹീതമായി നടത്തപ്പെട്ടു. 50 ഓളം അമ്മമാർ തിരുന്നാൾ ഏറ്റെടുത്ത് നടത്തി. ആരാധനയും വി.കുർബാനയും വാക്ക് വിത്ത് മദർ മേരിയും "സ്നേഹപൂർവ്വം അമ്മയ്ക്ക് " എന്ന സമ്മാന പദ്ധതി മീഷൻ ലീഗ് തിരുബാലസഖ്യം കുട്ടികളുടെ നേതൃത്വത്തിലും നടത്തപ്പെട്ടു. ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ആദ്യമായി നടത്തിയ

 " വാക്ക് വിത്ത് മദർ മേരി " പ്രദക്ഷിണം ഏവർക്കും നവ്യാനുഭവമായിരുന്നു. പ്രസുദേന്തിമാരായ അമ്മമാർ പരി. അമ്മയുടെ രൂപവും വഹിച്ച്കൊണ്ട് നടത്തിയ മനോഹരമായ പ്രദക്ഷിണം ഏവരിലും ആത്മീയ നിറവ് ഉളവാക്കി. കുട്ടികളുടെ "സ്നേഹപൂർവ്വം " സമ്മാന പദ്ധതിയിൽ ഏവരും ആത്മാർത്ഥമായി സഹകരിച്ചു. ലീജിയൻ ഓഫ് മേരീ പ്രസിഡന്റ് കുഞ്ഞുമോൾ പുളിമൂട്ടിൽ   ആഘോഷങ്ങൾ കോർഡിനേറ്റ് ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.