PRAVASI

വ്യത്യസ്ഥ സമ്മാനം ഒരുക്കി ഡാളസ്സ് ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി

Blog Image

ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി കുട്ടികൾ "മൈ സെയിന്റ് മൈ ഹീറോ " ക്നാനായ റീജിയൻ നടത്തിയ മത്സരത്തിൽ തിളങ്ങുന്ന നേട്ടം സ്വന്തമാക്കി. ഏറ്റവും കൂടുതൽ കൂടുതൽ കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിച്ച ഇടവകയ്ക്ക് ഉള്ള പുരസ്കാരം ഇടവക സ്വന്തമാക്കി. ഇടവകാംഗമായ നത്താനിയേൽ കാരുളിൽ പോപ്പുലർ വീഡിയോ പുരസ്കാരം സ്വന്തമാക്കി. ജുവന്ന വടകര, ലീറ പാറയ്ക്കശ്ശേരിൽ എന്നിവർ ഫൈനൽ റൗണ്ട് മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കും മത്സരത്തിൽ പങ്കെടുത്തവർക്കും വി. ഫ്രാൻസ്സീസ് അസ്സീസിയുടെ 800ാം ചരമവാർഷികത്തോട് അനുബദ്ധിച്ച് പ്രകൃതിയുമായി ബന്ധപ്പെട്ട് ചെറിയ അക്വേറിയം സമ്മാനമായി നൽകി. അക്വേറിയത്തിലെ മത്സത്തിന് ഉള്ള ഭക്ഷണവും ഒപ്പം നൽകി. ഈ വർഷത്തിന്റെ പ്രത്യേകതയെ കുറിച്ച് ഫാ. കുര്യൻ ചാലിൽ കുട്ടികൾക്ക് ക്ലാസ് നടത്തി. കുട്ടികളെയും അവരെ പങ്കെടുപ്പിച്ച മാതാപിതാക്കളെയും പ്രോത്സാഹിപ്പിച്ച ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി കോർഡിനേറ്റർമാരായ അലക്സ് തേവരുപറവിൽ, എയ്ഞ്ചൽ പാലൂത്തറ, മജോ കരിച്ചേരിക്കൽ, ആൽഫി പവ്വത്തേൽ എന്നിവരെ വികാരി ഫാ. ബിൻസ് ചേത്തലിൽ അഭിനന്ദിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.